ബര്‍മിംഗ്‌ഹാം: കാല്‍മുട്ടിന് ശസ്‌ത്രക്രിയക്ക് വിധേയനായ ഇംഗ്ലണ്ട് പേസര്‍ മാര്‍ക് വുഡിന് ആഷസും ഈ സീസണും നഷ്ടമാകും. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ലോകകപ്പിനിടെയാണ് താരത്തിന്‍റെ കാല്‍മുട്ടിന് പരിക്കേറ്റത്. ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ കിരീടധാരണത്തില്‍ നിര്‍ണായകമായ താരം 18 വിക്കറ്റുകള്‍ നേടിയിരുന്നു. 

എഡ്‌ജ്‌ബാസ്റ്റണില്‍ നടന്നുകൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റില്‍ മാര്‍ക് വുഡിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ജെയിംസ് ആന്‍ഡേഴ്‌സണിന്‍റെ പരിക്കും ഇംഗ്ലണ്ടിന് തലവേദനയാണ്. ഓസീസ് ഇന്നിംഗ്‌സിലെ നാലാം ഓവറിനൊടുവില്‍ കാലിന് പരിക്കേറ്റ ആന്‍ഡേഴ്‌സണ്‍ പിന്നീട് പന്തെറിഞ്ഞില്ല. നാല് ഓവറില്‍ മൂന്ന് മെയ്‌ഡനടക്കം ഒരു റണ്‍ മാത്രമാണ് ആന്‍ഡേഴ്‌സണ്‍ വിട്ടുകൊടുത്തത്.