ലീഡ്‌സ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നാളെ മുതല്‍ ലീഡ്‌സില്‍. രണ്ടാം ടെസ്റ്റിനിടെയേറ്റ പരുക്ക് ഭേദമാകാത്തതിനെ തുടർന്ന് ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്‌മിത്ത് പിൻമാറിയിട്ടുണ്ട്. തകര്‍പ്പന്‍ ഫോമിലുള്ള സ്‌മിത്തിന്‍റെ അഭാവം ഓസ്‌ട്രേലിയക്ക് തിരിച്ചടിയാവും. 

പേസര്‍ ജോഫ്ര ആർച്ചറിന്‍റെ ബൗൺസ‍ർകൊണ്ട് പരുക്കേറ്റ സ്‌മിത്ത് ലോർഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്തിരുന്നില്ല. പകരക്കാരനായി ഇറങ്ങി ബാറ്റ് ചെയ്ത് ചരിത്രം കുറിച്ച് ലബുഷെയ്ൻ മൂന്നാം ടെസ്റ്റിൽ കളിക്കും. രണ്ടാം ടെസ്റ്റ് സമനിലയിലായപ്പോള്‍ 59 റണ്‍സ് നേടി ലബുഷെയ്ൻ തിളങ്ങിയിരുന്നു. 

ആദ്യ ടെസ്റ്റ് ജയിച്ച ഓസീസ് പരമ്പരയിൽ മുന്നിലാണ്. ലോർഡ്‌സിൽ കളിച്ച അതേ ടീമിനെ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനായി നിലനിർത്തിയിട്ടുണ്ട്.