അമ്പരപ്പിക്കുന്ന സംഭവം നടന്നത് ബ്രിസ്‌ബേന്‍ ടെസ്റ്റിലാണ്. ഈ 14 നോബോളുകളും എറിഞ്ഞത് ഒരാളുതന്നെ ആണെന്നുള്ളതാണ് മറ്റൊരു അത്ഭുതം. പരിക്കില്‍ നിന്നും തിരിച്ചെത്തിയ ബെന്‍ സ്റ്റോക്‌സാ്ണ് ഇത്രയും നോബൗളുകളെറിഞ്ഞത്.

ബ്രിസ്‌ബേന്‍: ആഷസിലെ ഒരു സെഷനില്‍ എറിഞ്ഞത് 14 നോബോളുകള്‍. തേര്‍ഡ് അംപയറുടെ ശ്രദ്ധയില്‍പ്പെട്ടത് രണ്ടെണ്ണം മാത്രം. അമ്പരപ്പിക്കുന്ന സംഭവം നടന്നത് ബ്രിസ്‌ബേന്‍ ടെസ്റ്റിലാണ്. ഈ 14 നോബോളുകളും എറിഞ്ഞത് ഒരാളുതന്നെ ആണെന്നുള്ളതാണ് മറ്റൊരു അത്ഭുതം. പരിക്കില്‍ നിന്നും തിരിച്ചെത്തിയ ബെന്‍ സ്റ്റോക്‌സാ്ണ് ഇത്രയും നോബൗളുകളെറിഞ്ഞത്.

ഡേവിഡ് വാര്‍ണര്‍ ഔട്ടായപ്പോള്‍ മാത്രമാണ് സംഭവം പുറത്തായത്. 94 റണ്‍സാണ് വാര്‍ണര്‍ നേടിയത്. എന്നാല്‍ 17ല്‍ നില്‍ക്കെ താരം പുറത്തായിരുന്നു. സ്റ്റോക്‌സിന്റെ പന്ത് പാഡില്‍ തട്ടിയശേഷം സ്റ്റംപിലേക്ക് തിരിയുകയായിരുന്നു. എന്നാല്‍ ഫീല്‍ഡ് അംപയര്‍ നോബോള്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചു. സ്‌റ്റോക്‌സാവട്ടെ വിക്കറ്റ് നേടിയതില്‍ വലിയ ആവേശമൊന്നും കാണിച്ചില്ല. നോബോളാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്ന് പോലെ. 

Scroll to load tweet…

വാര്‍ണറുടെ വിക്കറ്റ് പരിശോധനയില്‍ നോബോളാണെന്ന് തെളിഞ്ഞു. എന്നാല്‍ മറ്റൊരു കാര്യം കൂടി കണ്ടെത്തി. ആ ഓവറില്‍ ബെന്‍ സ്റ്റോക്ക്സ് എറിഞ്ഞ ആദ്യ നാല് ഡെലിവറിയും നോബോള്‍ ആണെന്ന് കണ്ടെത്തി. ഗുരുതരമായ വീഴ്ച്ചയായിരുന്നിത്. അതും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തേര്‍ഡ് അംപയര്‍ ഓരോ പന്തും പരിശോധിക്കണമെന്നിരിക്കെ. 

Scroll to load tweet…

എന്നാല്‍ ബ്രിസ്‌ബേനില്‍ നോബോള്‍ ചെക്ക് ചെയ്യുന്ന തേര്‍ഡ് അമ്പയറുടെ ഉപകരണം കേടായിരുന്നു എന്നാണ് ബ്രോഡ്കാസ്റ്റേഴ്സ് വെളിപ്പെടുത്തിയത്. വാര്‍ണര്‍- ലബുഷെയ്ന്‍ ഓസീസിന് തുണയായി. ഇരുവരും 156 റണ്‍സ് കൂട്ടിച്ചേര്‍ത്തു.