Asianet News MalayalamAsianet News Malayalam

Ashes  : ക്രീസിലുറച്ച് ജോ റൂട്ടും മലാനും; ഓസീസിനെതിരെ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു

ഡേവിഡ് മലാന്‍ (80), ജോ റൂട്ട് (86) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 147ന് പുറത്തായിരുന്നു. 278 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇംഗ്ലണ്ട് വഴങ്ങിയിരുന്നത്. ഇപ്പോള്‍ 58 റണ്‍സ് മാത്രം പിറകിലാണ് ഇംഗ്ലണ്ട്. 
 

Ashes Root and Malan lead England fight with century stand
Author
Brisbane QLD, First Published Dec 10, 2021, 1:47 PM IST

ബ്രിസ്‌ബേന്‍: ആഷസില്‍ (Ashes) ഇംഗ്ലണ്ട് (England) തിരിച്ചടിക്കുന്നു. ഗാബയില്‍ ഓസീസിന്റെ  (Australia) ഒന്നാം ഇന്നിംഗ്‌സ് ഇംഗ്ലീഷ് ബൗളര്‍മാര്‍ 425ന് അവസാനിപ്പിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച സന്ദര്‍ശകര്‍ മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 220 റണ്‍സെടുത്തിട്ടുണ്ട്. ഡേവിഡ് മലാന്‍ (80), ജോ റൂട്ട് (86) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 147ന് പുറത്തായിരുന്നു. 278 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇംഗ്ലണ്ട് വഴങ്ങിയിരുന്നത്. ഇപ്പോള്‍ 58 റണ്‍സ് മാത്രം പിറകിലാണ് ഇംഗ്ലണ്ട്. 

ഏഴിന് 343 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസ് ഇന്ന് 82 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 152 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസ്‌ട്രേലിയയെ മുന്നില്‍ നിന്ന് നയിച്ചത്. നാല് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്‌സ്. ഹെഡിനെ മാര്‍ക്ക് വുഡ് ബൗള്‍ഡാക്കി. 

മിച്ചല്‍ സ്റ്റാര്‍ക്ക് (35), നഥാന്‍ ലിയോണ്‍ (15) എന്നിവരാണ് ഇന്ന് പുറത്തായ താരങ്ങള്‍. ജോഷ് ഹേസല്‍വുഡ് (0) പുറത്താവാതെ നിന്നു. ഒല്ലി റോബിന്‍സണ്‍, മാര്‍ക് വുഡ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ക്രിസ് വോക്‌സിന് രണ്ട് വിക്കറ്റുണ്ട്. നേരത്തെ ഡേവിഡ് വാര്‍ണര്‍ (94), മര്‍നസ് ലബുഷെയ്ന്‍ ( 74) എന്നിവരും ഓസീസിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 

പിന്നാലെ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ഹസീബ് ഹമീദ് (27), റോറി ബേണ്‍സ് (13) എന്നിവരെ പെട്ടന്ന് നഷ്ടമായി. ഹസീബിനെ സ്റ്റാര്‍ക്ക് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈകളിലെത്തിച്ചു. ബേണ്‍സ് പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ക്യാരിയുടെ തന്നെ കൈകളിലൊതുങ്ങി. റൂട്ട്- മലാന്‍ സഖ്യം ഇതുവരെ 159 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇരുവരും 10 വീതം ബൗണ്ടറികള്‍ നേടി.

Follow Us:
Download App:
  • android
  • ios