മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ ബട്‌ലര്‍ പരാമവധി ശ്രമിച്ചു. ക്രിസ് വോക്‌സ് (97 പന്തില്‍ 44), ഒല്ലി റോബിന്‍സണ്‍ (39 പന്തില്‍ 8) എന്നിവരുടെ പിന്തുണയും താരത്തിന് ലഭിച്ചു.
അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ (Ashes Series) രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ (Australia) വിജയത്തിനിടയിലെ പ്രധാന തടസം ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറായിരുന്നു (Jos Buttler). മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ ബട്‌ലര്‍ പരാമവധി ശ്രമിച്ചു. ക്രിസ് വോക്‌സ് (97 പന്തില്‍ 44), ഒല്ലി റോബിന്‍സണ്‍ (39 പന്തില്‍ 8) എന്നിവരുടെ പിന്തുണയും താരത്തിന് ലഭിച്ചു.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ബട്‌ലര്‍ പുറത്തായി. 207 പന്ത് നേരിട്ട് 26 റണ്‍സെടുത്ത ബട്‌ലര്‍ ജേ റിച്ചാര്‍ഡ്‌സണിന്റെ പന്ത് പ്രതിരോധിക്കുന്നതിനിടെ ഹിറ്റ് വിക്കറ്റാവുകയായിരുന്നു. പലപ്പോഴും ക്രീസില്‍ നിന്ന് ഏറെ പിന്നോട്ടിറങ്ങിയാണ് ബട്‌ലര്‍ കളിച്ചിരുന്നത്. ബൗണ്‍സറുകള്‍ ഒഴിവാക്കാനായിട്ടായിരുന്നു ഇത്.
എന്നാല്‍ റിച്ചാല്‍ഡ്‌സണിന്റെ ഒരു പന്ത് ബാക്ക് ഫൂട്ടില്‍ പ്രതിരോധിക്കുന്നതിനിടെ താരത്തിന്റെ പിന്‍കാല് സ്റ്റംപില്‍ തട്ടി. സംഭവം ബട്‌ലര്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ ഓസീസ് താരങ്ങള്‍ ആഘോഷം നടത്തിയപ്പോല്‍ താരത്തിന് അബദ്ധം മനസിലായി. അപ്രതീക്ഷിത പുറത്താവലില്‍ നിരാശയോടെ താരം പവലിയനിലേക്ക്. വീഡിയോ കാണാം...
അഡ്‌ലെയ്ഡില്‍ പകല്‍-രാത്രി ടെസ്റ്റില്‍ 275 റണ്‍സിനാണ് ഇംഗ്ലണ്ട് തോറ്റത്. 468 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് അഞ്ചാംദിനം 192ന് എല്ലാവരും പുറത്തായി. ജോ റൂട്ട്് (67 പന്തില്‍ 24), ബെന്‍ സ്റ്റോക്‌സ് (77 പന്തില്‍ 12) എന്നിവരെല്ലാം പരാമവധി ശ്രമിച്ചെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. ഇതോടെ പരമ്പരയില്‍ ഓസീസ് 2-0ത്തിന് മുന്നിലെത്തി.
