രാഹുലിന് തുടക്കത്തിലെ ചില മത്സരങ്ങള്‍ നഷ്ടമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ആര്‍ അശ്വിന്‍.
മുംബൈ: ഏഷ്യാ കപ്പിനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. പ്രധാന ആശങ്ക മധ്യനിരയാണ്. ദീര്‍ഘനാളത്തെ പരിക്കിന് ശേഷം തിരിച്ചെത്തുന്ന കെ എല്‍ രാഹുലിലും ശ്രേയസ് അയ്യരിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ രാഹുലിന് തുടക്കത്തിലെ ചില മത്സരങ്ങള്‍ നഷ്ടമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ആര്‍ അശ്വിന്‍. മധ്യനിരയില്‍ ദുരിതങ്ങള്‍ അടയ്ക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടുണ്ടെന്നാണ് അശ്വിന്‍ പറയുന്നത്.
അദ്ദേഹം തന്റെ യുട്യൂബ് ചാനലില്‍ വിശദീകരിക്കുന്നതിങ്ങനെ... ''യുവരാജ് സിംഗും എം എസ് ധോണിയും വിരമിച്ചതിന് ശേഷം ഇന്ത്യ അവര്‍ക്കുള്ള പകരക്കാരെ തേടുകയാണ്. കെ എല്‍ രാഹുലിന് ആ പരാതി പരിഹരിക്കാന്‍ സാധിച്ചു. അഞ്ചാം സ്ഥാനത്തിന് യോജിച്ച താരമാണ് രാഹുല്‍. റിഷഭ് പന്തിന്റെ പരിക്കിന് മുമ്പ് രാഹുല്‍ രണ്ടാം വിക്കറ്റ് കീപ്പറായിരുന്നു. ഇപ്പോള്‍ ഇഷാന്‍ കിഷന്‍ രണ്ടാം വിക്കറ്റ് കീപ്പര്‍. ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ ഇഷാന് സാധിച്ചു.
രാഹുലിന് നിസാരമായ പരിക്കുണ്ട്. മത്സരങ്ങളോട് അടുക്കുമ്പോള്‍ പൂര്‍ണ കായികക്ഷമത തെളിയിക്കുമെന്ന് കരുതാം. ഇനി തയ്യാറായില്ലെങ്കിലും പ്രശ്‌നമില്ല. 18-ാമനായി സഞ്ജു സാംസണ്‍ കൂടെയുണ്ട്. രാഹുലിനോളം പ്രാധാന്യം ശ്രേയസിനുമുണ്ട്. ഇന്ത്യന്‍ നിരയില്‍ സ്പിന്നിനെതിരെ കളിക്കുന്ന ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ശ്രേയസ്. നാലാം നമ്പറില്‍ സ്ഥിരതയോടെ കളിക്കാന്‍ ശ്രേയസിനാകുന്നു. പൂര്‍ണ കായികക്ഷമത കൈവരിച്ചാല്‍ നാലാം നമ്പര്‍ സ്ഥാനത്തേക്ക് മറ്റൊരാളെ തേടേണ്ടതില്ല.'' അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
'വരണം സുല്‍ത്താന്‍, വരും മത്സരം കാണാന്‍'; നെയ്മറെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് ഫുട്ബോള്‍ ആരാധകർ
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്. സ്റ്റാന്‍ഡ് ബൈ: സഞ്ജു സാംസണ്‍.

