Asianet News MalayalamAsianet News Malayalam

N 95 മാസ്കിന്റെ വില താങ്ങാനാവില്ലെന്ന് ആരാധകൻ, ആവശ്യപ്പെട്ടാൽ എത്തിക്കാമെന്ന് അശ്വിൻ

ഈ ഘട്ടത്തിൽ എനിക്ക് പറയാനുള്ളത് എല്ലാവരും വാക്സിനെടുക്കണമെന്നും ഇരട്ട മാസ്ക് ധരിക്കണമെന്നും(തുണി മാസ്കല്ല) സാമൂഹിക അകലം പാലിക്കണമെന്നുമാണ്. വാക്സിനെടുക്കുകയാണ് കൊവി‍ഡിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർ​ഗം. രാജ്യത്തെ ഒരു കൊവിഡ് ക്ലസ്റ്ററാക്കി മാറ്റാതിരിക്കാൻ നമുക്കെല്ലാം ശ്രദ്ധിക്കാം.

Ashwin ready to Supply N95 masks for people who can't afford it
Author
Chennai, First Published May 7, 2021, 1:07 PM IST

ചെന്നൈ: രാജ്യത്ത് കൊവിഡ് രണ്ടാം തരം​ഗം ആഞ്ഞടിക്കുന്നതിനിടെ എല്ലാവരും വാക്സിനെടുക്കണമെന്നും ഇരട്ട മാസ്ക് ധരിക്കണമെന്നും അഭ്യർത്ഥിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ. ട്വിറ്ററിലാണ് അശ്വിൻ വാക്സിനേഷന്റെയും ഇരട്ട മാസ്ക് ധരിക്കേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി ഊന്നിപ്പറഞ്ഞത്.

ഈ ഘട്ടത്തിൽ എനിക്ക് പറയാനുള്ളത് എല്ലാവരും വാക്സിനെടുക്കണമെന്നും ഇരട്ട മാസ്ക് ധരിക്കണമെന്നും(തുണി മാസ്കല്ല) സാമൂഹിക അകലം പാലിക്കണമെന്നുമാണ്. വാക്സിനെടുക്കുകയാണ് കൊവി‍ഡിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർ​ഗം. രാജ്യത്തെ ഒരു കൊവിഡ് ക്ലസ്റ്ററാക്കി മാറ്റാതിരിക്കാൻ നമുക്കെല്ലാം ശ്രദ്ധിക്കാമെന്നും അശ്വിൻ കുറിച്ചു.

എന്നാൽ തനിക്ക് ഇതുവരെ രണ്ടാം ഡോസ് വാക്സിനായി സമയം അനുവദിച്ചു കിട്ടിയില്ലെന്ന് ഒരു ആരാധകൻ കമന്റ് ചെയ്തപ്പോൾ നമ്മുടേത് 100 കോടിയിൽപരം ആളുകളുള്ള രാജ്യമാണെന്നും എല്ലാവരും ക്ഷമയോടെ ശ്രദ്ധയോടെ കാത്തിരിക്കണമെന്നും അശ്വിൻ മറുപടി നൽകി.

അശ്വിന്റെ ട്വീറ്റിന് താഴെ എൻ 95 മാസ്കുകൾക്ക് വില കൂടുതലാണെന്നും അത് എല്ലാവർക്കും വാങ്ങാൻ കഴിയില്ലെന്നും മറ്റൊരു ആരാധകൻ കുറിച്ചു. ഇതിന് മറുപടിയായാണ് ആവശ്യക്കാർക്ക് എൻ 95 മാസ്കുകൾ എത്തിക്കാൻ താൻ തയാറാണെന്നും തന്റെ ടൈംലിനിലുള്ള ആരെങ്കിലും ഇതിനുള്ള മാർ​ഗം പറഞ്ഞാൽ എത്തിക്കാമെന്നും അശ്വിൻ ഉറപ്പു നൽകിയത്.

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന അശ്വിൻ കുടുംബാം​ഗങ്ങൾക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ടൂർണമെന്റിനിടെ പിൻമാറിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios