ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സാണ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. പാക്കിസ്ഥാനില്‍ പി ടിവിയും ടെന്‍ സ്പോര്‍ട്സിലുമാണ് മത്സരം കാണാനാകുക. ബംഗ്ലാദേശില്‍ ഗാസി ടിവിയില്‍ മത്സരങ്ങള്‍ കാണാം.യുഎഇ അടക്കമുള്ള മിഡില്‍ ഈസ്റ്റില്‍ ഒഎസ്എന്‍ സ്പോര്‍ട്സാണ് മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുക. പ്രാദേശിക സമയം 6 മണിക്ക്(ഇന്ത്യന്‍ സമയം 7.30) ആയിരിക്കും എല്ലാ മത്സരങ്ങളും.
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടി20 ടൂര്‍ണമെന്‍റിന്‍റെ(Asia Cup 2022) മത്സരക്രമം പുറത്തുവിട്ടു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍ കൂടിയായ ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് മത്സരക്രമം ഔദ്യോഗികമായി പുറത്തിറക്കിയത്. ഈ മാസം 27ന് യുഎഇയില്‍ തുടങ്ങുന്ന ടൂര്‍ണമെന്‍റില്‍ ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടായിരിക്കും മത്സരങ്ങള്‍ നടത്തുക.
ദുബായിയും ഷാര്‍ജയുമാണ് മത്സരങ്ങള്‍ക്ക് വേദിയാവുക. ഇന്ത്യയും പാക്കിസ്ഥാനും ബി ഗ്രൂപ്പിലാണ്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഒരു ടീം കൂടി ഈ ഗ്രൂപ്പിലുണ്ടാകും. ഹോങ്കോങ്, കുവൈത്ത്, സിംഗപ്പൂര്‍, യുഎഇ ടീമുകളാണ് യോഗ്യതാ പോരാട്ടത്തില്‍ മാറ്റുരക്കുന്ന ടീമുകള്‍.
27ന് ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ പോരാട്ടത്തോടെ തുടക്കമാകുന്ന ടൂര്‍ണമെന്‍റില്‍ 28നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ദുബായിയാണ് ഇന്ത്യ-പാക് പോരാട്ടത്തിന് വേദിയാവുക. 30ന് ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്‍ മത്സരം നടക്കും.31ന് ദുബായില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ടീമിനെ നേരിടും.
പ്രാഥമിക റൗണ്ടുകള്‍ക്ക് ശേഷം സെപ്റ്റംബര്‍ മൂന്നിന് തുടങ്ങുന്ന സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ ആദ്യ മത്സരത്തില്‍ ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്താക്കാരും രണ്ടാം സ്ഥാനക്കാരും തമ്മില്‍ ഏറ്റുമുട്ടും. നാലിന് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും ഏറ്റുമുട്ടും. ആറിന് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും തമ്മില്‍ മത്സരിക്കും. ഏഴിന് എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടം നടക്കും. എട്ടിന് എ ഗ്രൂപ്പിലെ ഒന്നാ സ്ഥാനക്കാരും ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മില്‍ മത്സരിക്കും. ഒമ്പതിന് ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മില്‍ മത്സരിക്കും.
11ന് സൂപ്പര്‍ ഫോറില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുന്നവര്‍ തമ്മില്‍ കിരീടപ്പോരാട്ടത്തില്‍ മത്സരിക്കും. ഫൈനലിന് മുമ്പ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ രണ്ട് തവണ വീതം തമ്മില്‍ മത്സരിക്കുന്ന രിതിയിലാണ് മത്സരക്രമം.
മത്സരം കാണാന്‍ ഈ വഴികള്‍
ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സാണ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. പാക്കിസ്ഥാനില്‍ പി ടിവിയും ടെന്‍ സ്പോര്‍ട്സിലുമാണ് മത്സരം കാണാനാകുക. ബംഗ്ലാദേശില്‍ ഗാസി ടിവിയില്‍ മത്സരങ്ങള്‍ കാണാം.യുഎഇ അടക്കമുള്ള മിഡില്‍ ഈസ്റ്റില്‍ ഒഎസ്എന്‍ സ്പോര്‍ട്സാണ് മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുക. പ്രാദേശിക സമയം 6 മണിക്ക്(ഇന്ത്യന്‍ സമയം 7.30) ആയിരിക്കും എല്ലാ മത്സരങ്ങളും.
