ഇങ്ങനെ കളിച്ചാൽ അവന്‍ വൈകാതെ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്താവും; യുവതാരത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മുന്‍താരം
ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെതിരെ 81 പന്തില്‍ 82 റണ്‍സടിച്ചാണ് കിഷന്‍ പ്ലേയിംഗ് ഇലവനിലെ സ്ഥാനം സുരക്ഷിതമാക്കിയത്. എന്നാല്‍ ഇപ്പോഴത്തെ രീതിയില്‍ കളിച്ചാല്‍ ഇഷാന്‍ കിഷന്‍ വൈകാതെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവുമെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

കൊളംബോ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെയും ഏഷ്യാ കപ്പിലെയും മിന്നും പ്രകടനങ്ങളോടെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ച കളിക്കാരനാണ് ഇഷാന്‍ കിഷന്‍. കെ എല്‍ രാഹുല്‍ മടങ്ങിയെത്തിയിട്ട് പോലും ഇഷാന്‍ കിഷന്‍റെ സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ല. രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ ശ്രേയസിന് പരിക്കേറ്റതോടെ രാഹലും കിഷനും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കുകയും ചെയ്തു.
ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെതിരെ 81 പന്തില്‍ 82 റണ്‍സടിച്ചാണ് കിഷന്‍ പ്ലേയിംഗ് ഇലവനിലെ സ്ഥാനം സുരക്ഷിതമാക്കിയത്. എന്നാല്‍ ഇപ്പോഴത്തെ രീതിയില്‍ കളിച്ചാല്‍ ഇഷാന്‍ കിഷന്‍ വൈകാതെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവുമെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ശ്രീലങ്കക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലെ പ്രകടനത്തിനുശേഷമാണ് ടീമില്‍ ഇഷാന്‍ കിഷന്‍റെ സ്ഥാനം അപകടത്തിലാണെന്ന് ചോപ്ര പറയുന്നത്.
ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ കളം നിറഞ്ഞ കളിയില്‍ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ കിഷന്‍ 61 പന്തില്‍ 33 റണ്‍സടിച്ച് പുറത്തായിരുന്നു. കൂടുതല്‍ ഡോട്ട് ബോളുകള്‍ കളിക്കുകയും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനാവാതിരിക്കുകയും ചെയ്യുന്നതാണ് ടീമില്‍ കിഷന്‍റെ സ്ഥാനം അപകടത്തിലാക്കുന്നതെന്ന് ചോപ്ര പറഞ്ഞു. ശ്രീലങ്കക്കെതിരെ ദുനിത് വെല്ലാലഗെയുടെ പന്തില്‍ പുറത്തായില്ല. ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യുകയും ചെയ്തു. വെല്ലാലഗെയോപ്പോലുള്ള ഇടം കൈയന്‍ സ്പിന്നറെ നേരിടാനാണ് കിഷനെ നാലാം നമ്പറില്‍ പ്രമോട്ട് ചെയ്തത്. പക്ഷെ കിഷന് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനായില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.
വിമര്‍ശിച്ച് പത്താനും
സിംഗിളുകളെടുക്കാനുള്ള കിഷന്‍റെ വിമുഖതയെ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനും കമന്‍ററിക്കിടെ വിമര്‍ശിച്ചിരുന്നു. ആദ്യ 20 ഓവറില്‍ ബാറ്റിംഗിനെത്തിയിട്ടും കൂടുതല്‍ ഡോട്ട് ബോളുകള്‍ കളിക്കുന്നതും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനാവാത്തതും വലിയ ചോദ്യമായി അവശേഷിക്കുമെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക