ഇടംകൈയന്‍ പേസറാണെന്നത് അര്‍ഷദീപിന് അധിക ആനുകൂല്യം നല്‍കുന്നു. ഐപിഎല്ലിലും സമീപകാലത്ത് നടന്ന പരമ്പരകളിലും അര്‍ഷദീപ് മികവ് കാട്ടിയിരുന്നു. പന്തിന്‍റെ മേലുള്ള നിയന്ത്രണമാണ് അര്‍ഷദീപിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഐപിഎല്ലില്‍ മികവ് കാട്ടി അര്‍ഷദീപ് തന്‍റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞു.
ഹൈദരാബാദ്: ഈ മാസം അവസാനം യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റ് കഴിയുമ്പോള്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉണ്ടാകുമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനും ആരാധകര്‍ക്കും ഏകദേശ ധാരണ ലഭിക്കും. പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയുടെ പരിക്ക് ഇന്ത്യക്ക് ലോകകപ്പില്‍ ആശങ്ക സമ്മാനിക്കുന്നതിനിടെ ഏഷ്യാ കപ്പ് കഴിയുമ്പോള്‍ ലോകകപ്പ് ടീമില്‍ ഇടം ഉറപ്പിക്കുന്ന പേസറുടെ പേരുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ ദൊഡ്ഡ ഗണേഷ്.
വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ടി20 പരമ്പരകളില്‍ തിളങ്ങിയ ഇടംകൈയന്‍ പേസര്‍ അര്‍ഷദീപ് സിംഗാണ് ഏഷ്യാ കപ്പ് കഴിയുമ്പോള്‍ ഓസ്ട്രേലിയയിലേക്ക് ടിക്കറ്റെടുക്കുകയെന്ന് ഗണേഷ് പറഞ്ഞു. ബുമ്രയുടെ പരിക്കിനെക്കുറിച്ച് ഞാനും കേട്ടിരുന്നു. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പില്‍ അര്‍ഷദീപ് മികവ് കാട്ടിയാല്‍ അവന്‍ എന്തായാലും ലോകകപ്പ് ടീമിലുമുണ്ടാകും. ഇക്കാര്യത്തില്‍ ടീം മാനേജ്മെന്‍റാണ് തീരുമാനം എടുക്കേണ്ടതെന്നും ഗണേഷ് ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു.
ഇടംകൈയന്‍ പേസറാണെന്നത് അര്‍ഷദീപിന് അധിക ആനുകൂല്യം നല്‍കുന്നു. ഐപിഎല്ലിലും സമീപകാലത്ത് നടന്ന പരമ്പരകളിലും അര്‍ഷദീപ് മികവ് കാട്ടിയിരുന്നു. പന്തിന്‍റെ മേലുള്ള നിയന്ത്രണമാണ് അര്‍ഷദീപിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഐപിഎല്ലില്‍ മികവ് കാട്ടി അര്‍ഷദീപ് തന്‍റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞു. മികച്ച പ്രകടനമാണ് ക്രിക്കറ്റില്‍ ഏറ്റവും പ്രധാനം. അര്‍ഷദീപ് ഇപ്പോള്‍ മികച്ച ഫോമിലാണ്. അതുകൊണ്ടുതന്നെ അര്‍ഷദീപിന് അവസരം നല്‍കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ഗണേഷ് പറഞ്ഞു.
ഓസ്ട്രേലിയിയല്‍ ഇന്ത്യയുടെ പേസ് പടയുടെ കുന്തമുനയാവുമെന്ന് കരുതിയ ജസ്പ്രീത് ബുമ്രക്കും ഹര്‍ഷല്‍ പട്ടേലിനും ഏഷ്യാ കപ്പിന് മുമ്പ് പരിക്കേറ്റത് ലോകകപ്പില്‍ അര്‍ഷദീപിന്‍റെ സാധ്യതകള്‍ കൂട്ടുന്നു. നിലവില്‍ ഇടംകൈയന്‍ പേസറായി ആരും ഇന്ത്യന്‍ ടീമിലില്ല എന്നതും വേഗത്തെക്കാളുപരി മികച്ച ലൈനും ലെങ്ത്തും വ്യത്യസ്തകളും ഡെത്ത് ഓവറുകളിലെ യോര്‍ക്കറുകളും കൈവശമുള്ള അര്‍ഷദീപ് ലോകകപ്പില്‍ മുതല്‍ക്കൂട്ടാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. അര്‍ഷദീപിന് പുറമെ സിംബാബ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്ന ദിപക് ചാഹര്‍, ആവേശ് ഖാന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരുടെ പ്രകടനങ്ങളും സെലക്ടര്‍മാര്‍ സസൂഷ്മം വിലയിരുത്തും.
