Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ട് പര്യടനത്തിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

കഴിഞ്ഞ ലോകകപ്പില്‍ ഓസീസിനായി കളിച്ച താരങ്ങളാണ് ഒഴിവാക്കപ്പെട്ട ഷോണ്‍ മാര്‍ഷും കോള്‍ട്ടര്‍നൈലും. ഡാനിയേല്‍ സാംസ്, റിലേ മെര്‍ഡിത്ത്, ജോഷ് ഫിലിപ്പ് എന്നിവരാണ് 26 അംഗ സാധ്യതാ ടീമിലെ പുതുമുഖങ്ങള്‍.

Aussies name 26-player group with eye on UK tour
Author
Melbourne VIC, First Published Jul 16, 2020, 9:02 PM IST

മെല്‍ബണ്‍: സെപ്റ്റംബറില്‍ നടക്കേണ്ട ഇംഗ്ലണ്ട് പര്യടനത്തിനുള്ള 26 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്ന് പുറത്തായെങ്കിലും ബാറ്റ്സ്മാന്‍ ഉസ്മാന്‍ ഖവാജയും ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനസും സാധ്യതാ ടീമില്‍ ഇടം നേടിയപ്പോള്‍ നേഥന്‍ കോള്‍ട്ടര്‍നൈലും ഷോണ്‍ മാര്‍ഷും പീറ്റര്‍ ഹാന്‍ഡ്സ്കോംബും പുറത്തായി. ആന്‍ഡ്ര്യു ടൈയും സാധ്യതാ ടീമിലുണ്ട്.

കഴിഞ്ഞ ലോകകപ്പില്‍ ഓസീസിനായി കളിച്ച താരങ്ങളാണ് ഒഴിവാക്കപ്പെട്ട ഷോണ്‍ മാര്‍ഷും കോള്‍ട്ടര്‍നൈലും. ഡാനിയേല്‍ സാംസ്, റിലേ മെര്‍ഡിത്ത്, ജോഷ് ഫിലിപ്പ് എന്നിവരാണ് 26 അംഗ സാധ്യതാ ടീമിലെ പുതുമുഖങ്ങള്‍. ബിഗ് ബാഷ് ലീഗിലെ തകര്‍പ്പന്‍ പ്രകടനമാണ് മൂന്നുപേര്‍ക്കും സാധ്യതാ ടീമില്‍ ഇടം നല്‍കിയത്. ഇടം കൈയന്‍ പേസറായ സാംസ് 30 വിക്കറ്റുമായി ബിഗ് ബാഷിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായിരുന്നു.

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഫിലിപ്പെ ബിഗ് ബാഷ് ഫൈനലില്‍ സിഡ്നി സിക്സേഴ്സിനായി അര്‍ധസെഞ്ചുറി അടക്കം ടൂര്‍ണമെന്റില്‍ 487 റണ്‍സടിച്ചിരുന്നു. കൊവിഡിന്റെ പശ്ചത്തലത്തില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി 15 അംഗ ടീമിന് പകരം വലിയ ടീമിനെയാകും ഓസീസ് ഇംഗ്ലണ്ടിലേക്ക് അയക്കുക എന്നാണ് സൂചന. പരമ്പരയുമായി മുന്നോട്ടു പോകുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തശേഷം അന്തിമ ടീമിനെ പ്രഖ്യാപിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി

Australia's preliminary squad: Sean Abbott, Ashton Agar, Alex Carey, Pat Cummins, Aaron Finch, Josh Hazlewood, Travis Head, Usman Khawaja, Marnus Labuschagne, Nathan Lyon, Mitchell Marsh, Glenn Maxwell, Ben McDermott, Riley Meredith, Michael Neser, Josh Philippe, Daniel Sams, D’Arcy Short, Kane Richardson, Steven Smith, Mitchell Starc, Marcus Stoinis, Andrew Tye, Matthew Wade, David Warner, Adam Zampa.

Follow Us:
Download App:
  • android
  • ios