Asianet News MalayalamAsianet News Malayalam

ബാന്‍ക്രോഫ്റ്റ് പുറത്ത്; ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു

കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെ ഒഴിവാക്കി ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. പാകിസ്ഥാനെതിരായ പരമ്പരയിലെ 13 താരങ്ങളും നിലനിര്‍ത്തുകയായിരുന്നു.

australia announced their test squad for series against new zealand
Author
Melbourne VIC, First Published Dec 3, 2019, 5:21 PM IST

മെല്‍ബണ്‍: കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെ ഒഴിവാക്കി ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. പാകിസ്ഥാനെതിരായ പരമ്പരയിലെ 13 താരങ്ങളും നിലനിര്‍ത്തുകയായിരുന്നു. മൂന്ന് ടെസ്റ്റുകള്‍ക്കായിട്ടാണ് കിവീസ് ഓസ്‌ട്രേലിയയിലെത്തുക. 

വിലക്കിന് ശേഷം ജയിംസ് പാറ്റിന്‍സണ്‍ ടീമിലേക്ക് തിരിച്ചെത്തി. മൈക്കല്‍ നെസര്‍ റിസര്‍വ് പേസറായി ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഈമാസം 12ന് പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ്. പകലും രാത്രിയിലുമായിട്ടാണ് ആദ്യ ടെസ്റ്റ് നടക്കുക. രണ്ടാം ടെസ്റ്റ് ബോക്‌സിംഗ് ഡേയില്‍ മെല്‍ബണില്‍ നടക്കും. സിഡ്‌നിയില്‍ ജനുവരി മൂന്നിനാണ് മൂന്നാം ടെസ്റ്റ്.

ഓസീസ് ടീം: ടിം പെയ്ന്‍ (ക്യാപ്റ്റന്‍), സ്റ്റീവന്‍ സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ജോ ബേണ്‍സ്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, മര്‍നസ് ലബുഷാനെ, നഥാന്‍ ലിയോണ്‍, മൈക്കല്‍ നെസര്‍, ജയിംസ് പാറ്റിന്‍സണ്‍.

Follow Us:
Download App:
  • android
  • ios