ലോകകപ്പിന് തൊട്ടു മുമ്പ് ഒന്നാം റാങ്ക് തിരിച്ചു പിടിച്ച ഓസീസ് പാക്കിസ്ഥാനെ രണ്ടാം സ്ഥാനത്തേക്ക് മാറ്റിയപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വീണു.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണായ പോരാട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുകയാണ്. ഏകദിന ലോകകപ്പിന് തൊട്ടു മുമ്പ് ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെയ പാക്കിസ്ഥാന് പക്ഷെ ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് മുമ്പ് ഒന്നാം സ്ഥാനം നഷ്ടമായി. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയ തുടര്‍ച്ചയായ രണ്ടാം ജയം നേടിയതോടെ ഓസ്ട്രേലിയ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാന്തതേക്ക് കയറി.

ലോകകപ്പിന് തൊട്ടു മുമ്പ് ഒന്നാം റാങ്ക് തിരിച്ചു പിടിച്ച ഓസീസ് പാക്കിസ്ഥാനെ രണ്ടാം സ്ഥാനത്തേക്ക് മാറ്റിയപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വീണു. 121 റേറ്റിംഗ് പോയന്‍റുമായാണ് ഓസ്ട്രേലിയ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചതെങ്കില്‍ 120 റേറ്റിംഗ് പോയന്‍റുമായി പാക്കിസ്ഥാന്‍ തൊട്ടു പിന്നിലുണ്ട്. എന്നാല്‍ 114 റേറ്റിംഗ് പോയന്‍റുള്ള ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ടെങ്കിലും റേറ്റിംഗ് പോയന്‍റില്‍ ബഹുദൂരം പിന്നിലാണ്.

മാനം തെളിഞ്ഞു, കൊളംബോയിലെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റ്; ഇന്ത്യ-പാക് പോരാട്ടം നടക്കാനുള്ള സാധ്യതകൾ

106 റേറ്റിംഗ് പോയന്‍റുള്ള ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തും 99 റേറ്റിംഗ് പോയന്‍റുള്ള ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് അഞ്ചാമതുമാണ്.ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 123 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് ഓസീസ് സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും(106), മാര്‍നസ് ലാബുഷെയ്നിന്‍റെയും(99 പന്തില്‍ 124) സെഞ്ചുറികളുടെയും ജോഷ് ഇംഗ്ലിസിന്‍റെ(37 പന്തില്‍ 50) അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ 50 ഓവറില്‍ 392 റണ്‍സടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 41.5 ഓവറില്‍ 269 റണ്‍സിന് ഓള്‍ ഔട്ടായി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഓസീസ് ജയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക