ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ(0) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. 41 പന്തില്‍ 60 റണ്‍സെടുത്ത വാര്‍ണറും 36 പന്തില്‍ 53 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും പുറത്താകാതെ നിന്നു.  നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്ക തുടക്കത്തിലെ തകര്‍ന്നടിഞ്ഞു.

ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിലും ശ്രീലങ്കക്ക് നാണംകെട്ട തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ലങ്ക 19 ഓവറില്‍ 117 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഡേവിഡ് വാര്‍ണറുടെയും സ്റ്റീവ് സ്മിത്തിന്റെയും അര്‍ധ സെഞ്ചുറികളുടെ കരുത്തില്‍ ഓസീസ് 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ജയത്തോടെ മൂന്ന് മത്സര പരമ്പര ഓസീസ് 2-0ന് സ്വന്തമാക്കി.

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ(0) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. 41 പന്തില്‍ 60 റണ്‍സെടുത്ത വാര്‍ണറും 36 പന്തില്‍ 53 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും പുറത്താകാതെ നിന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്ക തുടക്കത്തിലെ തകര്‍ന്നടിഞ്ഞു.

27 റണ്‍സെടുത്ത കുശാല്‍ പേരേര ആണ് ലങ്കയുടെ ടോപ് സ്കോറര്‍. ഓപ്പണര്‍ ഗുണതിലക(21), ഫെര്‍ണാണ്ടോ(17), ഡിസില്‍ന(10), ഉദാന(10), സന്ദകന്‍(10) എന്നിവരാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്മാന്‍മാര്‍. ഓസീസിനായി സ്റ്റാന്‍ലേക്ക്, കമിന്‍സ്, ആഷ്ടണ്‍ അഗര്‍, ആദം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ മൂന്നാം മത്സരം ഒന്നിന് മെല്‍ബണില്‍ നടക്കും.