വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിലും ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ.
കിംഗ്സറ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിലും ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 225 റൺസിന് മറുപടിയായി വിന്‍ഡീസിന്‍റെ ഒന്നാം ഇന്നിംഗ്സ് 143 റണ്‍സില്‍ അവസാനിപ്പിച്ച് രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെന്ന നിലയിലാണ്. 42 റണ്‍സോടെ കാമറൂണ്‍ ഗ്രീനും അഞ്ച് റണ്‍സുമായി നായകന്‍ പാറ്റ് കമിന്‍സും ക്രീസില്‍.
69-6 എന്ന നിലയില്‍ തകര്‍ന്ന ഓസീസിനെ പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ഇരുവരും 99 റണ്‍സിലെത്തിക്കുകയായിരുന്നു. നാലു വിക്കറ്റ് കൈയിലിരിക്കെ ഓസീസിനിപ്പോള്‍ 181 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. ഉസ്മാന്‍ ഖവാജ(14), സാം കോണ്‍സ്റ്റാസ്(0), സ്റ്റീവ് സ്മിത്ത്(5), ട്രാവിസ് ഹെഡ്(16), ബ്യൂ വെബ്സ്റ്റര്‍(13), അലക്സ് ക്യാരി(0) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. വിന്‍ഡീസിനായി അല്‍സാരി ജോസഫ് മൂന്നും ഷമാര്‍ ജോസഫ് രണ്ടും വിക്കറ്റെടുത്തു. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ വിന്‍ഡീസ് 143 റണ്‍സിന് ഓൾ ഔട്ടായിരുന്നു 36 റണ്‍സെടുത്ത ജോണ്‍ കാംപ്‌ബെല്ലാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍.
ബ്രാന്‍ഡന്‍ കിംഗ്(14), ക്യാപ്റ്റൻ റോസ്റ്റൺ ചേസ്(18), മൈക്കില്‍ ലൂയിസ്(7), ഷായ് ഹോപ്(23), ജസ്റ്റിന്‍ ഗ്രീവ്സ്(18) എന്നിവരാണ് വിന്‍ഡീസിന്‍റെ പ്രധാന സ്കോറര്‍മാര്‍. ഓസീസിനായി സ്കോട് ബോളണ്ട് മൂന്നും കമിന്‍സ്, ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും ബ്യൂ വെബ്സ്റ്ററും ഓരോ വിക്കറ്റ് വീതമെടുത്തു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഓസീസ് നേരത്തെ പരമ്പര നേടിയിരുന്നു.


