Asianet News MalayalamAsianet News Malayalam

കിവികളെ തലങ്ങും വിലങ്ങും ഓടിച്ച് വാര്‍ണറും ഹെഡും! അടിയോടടി, കിവീസിനെതിരെ ഒമ്പതാം ഓവറില്‍ 100 കടന്ന് ഓസീസ്

ഒരോ മാറ്റവുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങിയത്. ന്യസിലന്‍ഡ് മാര്‍ക്ക് ചാപ്മാന് പകരം ജിമ്മി നീഷമിനെ കൊണ്ടുവന്നു. ഓസീസ് കാമറൂണ്‍ ഗ്രീനിന് പകരം ഹെഡിനെ തിരിച്ചെത്തിക്കുകയായിരുന്നു.

australia heading to huge total against new zealand i odi world cup 2023 saa
Author
First Published Oct 28, 2023, 11:26 AM IST

ധരംശാല: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ 8.5 ഓവറിനിടെ നൂറ് റണ്‍സ് പിന്നിട്ട് ഓസ്‌ട്രേലിയ. ധരംശാല, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോയിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പട്ട് ബാറ്റിംഗിനെത്തിയ ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 133 റണ്‍സെടുത്തിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍ (42 പന്തില്‍ 68), ട്രാവിസ് ഗഹെഡ് (32 പന്തില്‍ 62) എന്നിവരാണ് ക്രീസില്‍. നേരത്തെ ഒരോ മാറ്റവുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങിയത്. ന്യസിലന്‍ഡ് മാര്‍ക്ക് ചാപ്മാന് പകരം ജിമ്മി നീഷമിനെ കൊണ്ടുവന്നു. ഓസീസ് കാമറൂണ്‍ ഗ്രീനിന് പകരം ഹെഡിനെ തിരിച്ചെത്തിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയേറ്റ പരിക്കില്‍ മോചിതനായിട്ടാണ് ഹെഡ് തിരിച്ചെത്തുന്നത്. 

ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കാനുള്ള ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥമിന്റെ തീരമാനം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു ഓസീസിന്റെ തുടക്കം. ആദ്യ രണ്ട് ഓവറില്‍ 14 റണ്‍സ് മാത്രമാണ് ഓസീസ് നേടിയിരുന്നത്. എന്നാല്‍ മാറ്റ് ഹെന്റിയെറിഞ്ഞ മൂന്നാം ഓവറില്‍ 22 റണ്‍സ് പിറന്നു. ട്രന്റ് ബോള്‍ട്ടിന്റെ അടുത്ത ഓവറില്‍ പത്ത് റണ്‍സ് കൂടെ. അഞ്ച് ഓവര്‍ പൂര്‍ത്തിയാവും മുമ്പ് ഓസീസ് 50 കടക്കുകയായിരുന്നു. മൂന്ന് ഓവര്‍ എറിഞ്ഞ ഹെന്റി ഇതുവരെ 46 റണ്‍സാണ് വിട്ടുകൊടുത്തത്. ബോള്‍ട്ട് നാല് ഓവറില്‍ 30. മിച്ചല്‍ സാന്റ്‌നറിന്റെ ആദ്യ ഓവറില്‍ 15. ലോക്കി ഫെര്‍ഗൂസണ്‍ ഇതുവരെ മൂന്ന് ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുത്തു. വാര്‍ണറുടെ അക്കൗണ്ടില്‍ ഇതുവരെ ആറ് സിക്‌സും അഞ്ച് ഫോറുമുണ്ട്. ഹെഡ് നാല് സിക്‌സും എട്ട് ഫോറും നേടി.

ഹെഡ് തിരിച്ചെത്തിയതോടെ ഇത്രയും മത്സരങ്ങളില്‍ ഓപ്പണറായിരുന്ന മിച്ചല്‍ മാര്‍ഷ് മൂന്നാമതായി കളിക്കും. മൂന്ന് പേസര്‍മാരും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറുമായിട്ടാണ് ഇരു ടീമുകളും ളിക്കുന്നത്. അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള ന്യൂസിലന്‍ഡ് പോയിന്റ് പട്ടികയില്‍ മൂന്നാമതാണ്. മൂന്ന് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള ഓസ്‌ട്രേലിയ നാലാം സ്ഥാനത്തും. ന്യൂസിലന്‍ഡ് ജയിച്ചാല്‍ ഇന്ത്യയെ മറികടന്ന് രണ്ടാമതെത്തും. വലിയ മാര്‍ജിനില്‍ ഓസ്‌ട്രേലിയ ജയിക്കുകയാണെങ്കില്‍ ന്യൂസിലന്‍ഡിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തും.

ന്യൂസിലന്‍ഡ്: ഡെവോണ്‍ കോണ്‍വെ, വില്‍ യംഗ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്‌സ്, ജെയിംസ് നീഷം, മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍, ട്രെന്റ് ബോള്‍ട്ട്. 

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.

പാകിസ്ഥാനെ 'ചതിച്ചത്' അംപയറോ? നഷ്ടമായത് അര്‍ഹതപ്പെട്ട വിക്കറ്റ്, വെറുതെ കൊടുത്തത് ഒരു വൈഡും - വീഡിയോ

Follow Us:
Download App:
  • android
  • ios