ആന്റിഗ്വെ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് സീനിയര്‍ താരങ്ങളായ ഡേവിഡ് വാര്‍ണറും പാറ്റ് കമ്മിന്‍സും പിന്മാറിയേക്കും. കഴിഞ്ഞ ദിവസമാണ് അഞ്ച് ടി20ക്കും മൂന്ന് ഏകദിന പരമ്പരയ്ക്കുമുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട പ്രമുഖരെല്ലാം ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. 

എന്നാല്‍ വാര്‍ണറും കമ്മിന്‍സും അവധി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ച്ചയായി കളിച്ചുകൊണ്ടിരിക്കുന്നതിനാല്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അനുവദിക്കണമെന്ന് ഇരുവരും ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഓദ്യോഗിക തീരുമാനമൊന്നും പുറത്തുവന്നിട്ടില്ല. 23 അംഗ ടീമിനെയാണ് ഓസീസ് പ്രഖ്യാപിച്ചത്. 

ഓസ്ട്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, ഡാര്‍സി ഷോര്‍ട്ട്, സ്റ്റീവന്‍ സ്മിത്ത്, മാത്യൂ വെയ്ഡ്, മാര്‍കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ്വെല്‍, ജോഷ് ഫിലിപ്പ്, അലക്സ് കാരി, ആഷ്ടണ്‍ അഗര്‍, മോയിസസ് ഹെന്റിക്വസ്, തന്‍വീര്‍ സംഗ, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, റിലെ മെറിഡിത്ത്, ജൈ റിച്ചാര്‍ഡ്സണ്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്സണ്‍, ആന്‍ഡ്രൂ ടൈ, ആദം സാംപ.