ഫോമിലെത്താന്‍ ബുദ്ധിമുട്ടുന്ന മാര്‍കസ് ഹാരിസിനെ (Marcus Harris) ഒഴിവാക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആദ്യ ടെസ്റ്റ് കളിച്ച ടീമിനെ അതേപടി നിലനിര്‍ത്താന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു.
അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ (Ashes Series) ശേഷിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഓസീസ് (Australia) ടീമില്‍ മാറ്റമില്ല. ഇന്നാണ് ടീം പ്രഖ്യാപനം നടന്നത്. നേരത്തെ ഫോമിലെത്താന്‍ ബുദ്ധിമുട്ടുന്ന മാര്‍കസ് ഹാരിസിനെ (Marcus Harris) ഒഴിവാക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആദ്യ ടെസ്റ്റ് കളിച്ച ടീമിനെ അതേപടി നിലനിര്‍ത്താന്‍ ക്രിക്കറ്റ ഓസ്്‌ട്രേലിയ തീരുമാനിക്കുകയായിരുന്നു.
രണ്ടാം ടെസ്റ്റില്‍ നിന്ന് പിന്മാറിയിരുന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, പേസര്‍ ജോഷ് ഹേസല്‍വുഡ് എന്നിവര്‍ വ്യാഴാഴ്ച്ച ടീമിനൊപ്പം ചേരും. കൊവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് കമ്മിന്‍സ് പിന്മാറിയരുന്നത്. ഹേസല്‍വുഡിന് പരിക്കാണ് വിനയായിരുന്നത്.
ഓസ്‌ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ്, മാര്‍കസ് ഹാരിസ്, ഡേവിഡ് വാര്‍ണര്‍, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിഡ് ഹെഡ്, ഉസ്മാന്‍ ഖ്വാജ, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, നഥാന്‍ ലിയോണ്‍, ജേ റിച്ചാര്‍ഡ്‌സണ്‍, മൈക്കല്‍ നെസര്‍, മിച്ചല്‍ സ്വെപ്‌സണ്‍.
പരമ്പരയില്‍ ഓസീസ് 2-0ത്തിന് മുന്നിലാണ്. അഡ്‌ലെയ്ഡില്‍ ഇന്ന് അവസാനിച്ച പകല്‍-രാത്രി ടെസ്റ്റില്‍ 275 റണ്‍സിനാണ് ഇംഗ്ലണ്ട് തോറ്റത്. 468 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് അഞ്ചാംദിനം 192ന് എല്ലാവരും പുറത്തായി. ജോ റൂട്ട്് (67 പന്തില്‍ 24), ബെന്‍ സ്റ്റോക്‌സ് (77 പന്തില്‍ 12) എന്നിവരെല്ലാം പരാമവധി ശ്രമിച്ചെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല.
