ന്ന് ജയിക്കുന്നവര്‍ ഞായറാഴ്ച്ച നടക്കുന്ന ഫൈനില്‍ ഇന്ത്യയെ നേരിടും. ഇന്ത്യന്‍ വംശജയനായ ഹര്‍ജാസ് സിംഗ് ഉള്‍പ്പെടുന്നതാണ് ഓസ്‌ട്രേലിയന്‍ നിര. 

ബെനോനി: അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലില്‍ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഹ്യൂഗ് വെയ്ബ്ഗന്‍ പാകിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ന് ജയിക്കുന്നവര്‍ ഞായറാഴ്ച്ച നടക്കുന്ന ഫൈനില്‍ ഇന്ത്യയെ നേരിടും. ഇന്ത്യന്‍ വംശജയനായ ഹര്‍ജാസ് സിംഗ് ഉള്‍പ്പെടുന്നതാണ് ഓസ്‌ട്രേലിയന്‍ നിര. 

ഓസ്ട്രേലിയ അണ്ടര്‍ 19 (പ്ലേയിംഗ് ഇലവന്‍): ഹാരി ഡിക്സണ്‍, സാം കോണ്‍സ്റ്റാസ്, ഹഗ് വെയ്ബ്ജെന്‍(സി), ഹര്‍ജാസ് സിംഗ്, റയാന്‍ ഹിക്സ്(ഡബ്ല്യു), ടോം കാംബെല്‍, ഒലിവര്‍ പീക്ക്, റാഫ് മക്മില്ലന്‍, ടോം സ്ട്രാക്കര്‍, മഹ്ലി ബിയര്‍ഡ്മാന്‍, കാല്ലം വിഡ്ലര്‍.

പാകിസ്ഥാന്‍ അണ്ടര്‍ 19 (പ്ലേയിംഗ് ഇലവന്‍): ഷാമില്‍ ഹുസൈന്‍, ഷഹസൈബ് ഖാന്‍, അസാന്‍ അവായിസ്, സാദ് ബെയ്ഗ്(ം/ര), അഹമ്മദ് ഹസ്സന്‍, ഹാറൂണ്‍ അര്‍ഷാദ്, അറഫാത്ത് മിന്‍ഹാസ്, നവീദ് അഹമ്മദ് ഖാന്‍, ഉബൈദ് ഷാ, മുഹമ്മദ് സീഷാന്‍, അലി റാസ.

നേരത്തെ, അവിസ്മരണീയ തിരിച്ചുവരവിലൂടെ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍. രണ്ട് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 256 വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മുന്‍നിര തകര്‍ന്നപ്പോഴും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് സച്ചിന്‍ ദാസ് (96), ഉദയ് സഹാരണ്‍ (81) എന്നിവരുടെ പക്വതേയറിയ ഇന്നിംഗ്‌സായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ട്രിസ്റ്റണ്‍ ലസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഓസ്‌ട്രേലിയ - പാകിസ്ഥാന്‍ മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക.

അതുതന്നെയാണ് ശരി! ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കോലിയെ പിന്തുണച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍

നാലിന് 32 എന്ന പരിതാപകരമായ നിലയിലായിരുന്നു ടീം. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ക്വെന എംഫാക്കുടെ പന്തില്‍ ആദര്‍ഷ് സിംഗ് മടങ്ങി. വിക്കറ്റ് കീപ്പര്‍ പിടോറ്യൂസിനായിരുന്നു ക്യാച്ച്. നാലാം ഓവറില്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റും നഷ്ടമായി. ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന മുഷീര്‍ ഖാന്‍ (4) സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങി. ലസ്സിനായിരുന്നു വിക്കറ്റ്. അര്‍ഷിന്‍ കുല്‍ക്കര്‍ണിയുടേയും (12) അവസ്ഥ ഇതുതന്നെയായിരുന്നു. പ്രിയാന്‍ഷു മോളിയയാവട്ടെ (5) വിക്കറ്റ് കീപ്പര്‍ക്കാണ് ക്യാച്ച് നല്‍കിയത്.

ക്യാപ്റ്റന്‍ സഹാരണ്‍ നങ്കൂരമിട്ട് കളിച്ചപ്പോള്‍ ദാസ് സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശി. 171 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ സെഞ്ചുറിക്ക് നാല് റണ്‍ അകലെ ദാസ് വീണു. 95 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 11 ഫോറും നേടി. എംഫാക്കയാണ് ദാസിനെ മടക്കിയത്. വിജയത്തിനരികെ അരവെല്ലി അവനിഷ് (10), മുരുകന്‍ അഭിഷേക് (0) എന്നിവര്‍ വീണത് തിരിച്ചടിയായി. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ് നേടി രാജ് ലിംബാനി (13) സമ്മര്‍ദ്ദം കുറച്ചു.

13 ഫിഫ ലോകകപ്പുകളുടെ ഭാഗം, ഒടുവില്‍ ഖത്തറിലും! അര്‍ജന്റീനയ്ക്ക് വേണ്ടി പെരുമ്പറ മുഴക്കാന്‍ എല്‍-ട്യുല ഇനിയില്ല

അവസാന രണ്ട് ഓവറില്‍ ഒമ്പത് റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ സഹാരണ്‍ ബൗണ്ടറി നേടി. തുടര്‍ന്നൊരു വൈഡ്. പിന്നാലെ ഒരു റണ്‍. വീണ്ടും തുടര്‍ച്ചയായി രണ്ട് വൈഡ്. അടുത്ത പന്തില്‍ ലിംബാനി സിംഗിള്‍ നേടി. സ്‌കോര്‍ ടൈ. നാലാം പന്തില്‍ സഹാരണ്‍ റണ്ണൗട്ട്. തുടര്‍ന്ന് ക്രീസിലെത്തിയ നമന്‍ തിവാരി (4) ബൗണ്ടറി നേടി ഇന്ത്യയെ ഫൈനലിലെത്തിച്ചു.