Asianet News MalayalamAsianet News Malayalam

അതുതന്നെയാണ് ശരി! ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കോലിയെ പിന്തുണച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍

ഇന്ത്യയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണിത്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും പറയുന്നത് ഇതുതന്നെയാണ്.

former england captain supports virat kohli 
Author
First Published Feb 8, 2024, 11:40 AM IST

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു വിരാട് കോലി. വ്യക്തിപരരമായ കാരണങ്ങളെ തുടര്‍ന്നായിരുന്നു കോലിയുടെ പിന്മാറ്റം. അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ തിരിച്ചെത്തുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ടീം പ്രഖ്യാപിക്കാനിരിക്കെ പുറത്തുവരുന്നത് ആരാധകരെ നിരാശപ്പെുടുത്തുന്ന വാര്‍ത്താണ്. മൂന്നും നാലും ടെസ്റ്റില്‍ കോലി കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അവസാന ടെസ്റ്റിലേക്ക് താരം തിരിച്ചെത്തുമോ എന്നുള്ള കാര്യത്തിലും വ്യക്തതയില്ല.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണിത്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും പറയുന്നത് ഇതുതന്നെയാണ്. ''കോലിയുടെ കാര്യത്തില്‍ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്നുള്ളത് ശരിയാണ്. എന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇന്ത്യക്കത് കനത്ത പ്രഹരമായിരിക്കും. കാരണം രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ടിന് വെല്ലുവിളി സ്വീകരിക്കാന്‍ ആയിട്ടുണട്്. കോലി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ നിലവാരമുള്ള ഒരാളെ നഷ്ടമാകുന്നത് ടീമിനും പരമ്പരയ്ക്കും കനത്ത നഷ്ടമാണ്.'' ഹുസൈന്‍ പറഞ്ഞു.

വീണ്ടും വരുമോ ഇന്ത്യ-ഓസീസ് ഫൈനല്‍? രോഹിത്തിനും ടീമിനുമേറ്റ തോല്‍വിക്ക് തിരിച്ചടി നല്‍കാന്‍ അനിയന്‍കുട്ടന്മാര്‍

പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ കുറിച്ചും ഹുസൈന്‍ സംസാരിച്ചു. ''കോലിയിപ്പോള്‍ 15 വര്‍ഷമായി ക്രിക്കറ്റില്‍ സജീവമാണ്. കുടുംബത്തോടൊപ്പം നില്‍ക്കാന്‍ അദ്ദേഹത്തിന് ഒരു ഇടവേള ആവശ്യമുണ്ടെങ്കില്‍, ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കണം. അദ്ദേഹം ചെയ്യുന്നതാണ് ശരി. കോലിക്ക് എല്ലാ ആശംസകളും നേരുന്നു. വര്‍ഷങ്ങളായി നമ്മള്‍ കണ്ടതുപോലെ ആന്‍ഡേഴ്‌സണ്‍ - കോലി നേര്‍ക്കുന്നേര്‍ വരുന്നതിന് നമുക്ക് കാത്തിരിക്കാം.'' ഹുസൈന്‍ വ്യക്തമാക്കി. 

ഭരത് പുറത്തേക്ക് തന്നെ! ദ്രാവിഡിന്‍റെ പിന്തുണ കാര്യമാക്കുന്നില്ല; കിഷനുമില്ല, ഇന്ത്യക്ക് പുതിയ കീപ്പര്‍

കുടുംബത്തിനും സ്വകാര്യ ജീവിതത്തിനുമാണ് പ്രധാന്യം നല്‍കേണ്ടതെന്നും ഹുസൈന്‍ കൂട്ടിചേര്‍ത്തു. ഇതിനിടെ കെ എല്‍ രാഹുലിനെ കുറിച്ചും ഹുസൈന്‍ സംസാരിച്ചു. ''ഇന്ത്യക്ക് ധാരാളം മികച്ച യുവ ബാറ്റര്‍മാരെ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ, ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റുകളിലും ഉജ്ജ്വലമായി കളിച്ച രാഹുല്‍ വീണ്ടും കളിക്കുമെന്ന് കരുതുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാറ്റിംഗിന്റെ കരുത്ത് വര്‍ധിക്കും.'' ഹുസൈന്‍ വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios