മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിന് മുമ്പ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്ക് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറിന്‍റെ ഉപദേശം. എന്നാല്‍ ഉപദേശത്തിന് പിന്നില്‍ ജാഫര്‍ ഒളിപ്പിച്ചുവെച്ച സന്ദേശം ഡീ കോഡ് ചെയ്ത് രംഗത്തെത്തിയിരിക്കുകായാണ് ആരാധര്‍.

അഡ്‌ലെയ്ഡ് ടെസ്റ്റിലെ ദയനീയ തോല്‍വിക്ക് ശേഷം ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് ഇന്ത്യയിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ രഹാനെയാണ് ശേഷിക്കുന്ന മൂന്ന് ടെസ്റ്റിലും ഇന്ത്യയെ നയിക്കുന്നത്. ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ രണ്ടാം ടെസ്റ്റില്‍ തിരിച്ചുവരാന്‍  എന്തൊക്കെ ചെയ്യണമെന്ന് പലരും ഉഫദേശിക്കുന്നതിനിടെയാണ് വസീം ജാഫറും ഉപദേശവുമായി ട്വിറ്ററില്‍ രംഗത്തെത്തിയത്.

ഇതായിരുന്നു രണ്ടാം ടെസ്റ്റിന് മുമ്പ് രഹാനെക്കുള്ള ഉപദേശമായി ജാഫര്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിലെന്താണുള്ളതെന്ന് തലപുകച്ച ആരാധകര്‍ ഒടുവില്‍ ആ സന്ദേശത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ച രഹസ്യം ഡീകോഡ് ചെയ്തു. ജാഫറിന്‍റെ സന്ദേശത്തിലെ ഓരോ വാക്കിന്‍റെയും ആദ്യാക്ഷരങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് പിക്ക് ഗില്‍

ആന്‍ഡ് രാഹുല്‍(PICK GILL AND RAHUL) എന്നാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടാം ടെസ്റ്റില്‍ കെ എല്‍ രാഹുലിനെയും ശുഭ്മാന്‍ ഗില്ലിനെയും ടീമിലെടുക്കാനാണ് രഹാനെയെ ജാഫര്‍ ഉപദേശിച്ചിരിക്കുന്നതെന്നും ആരാധകര്‍ പറയുന്നു.

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ നാണംകെട്ട തോല്‍വിക്ക് ശേഷം രണ്ടാം ടെസ്റ്റില്‍ ഇന്ത്യ അഴിച്ചുപണി നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൃഥ്വി ഷാക്ക് പകരം ശുഭ്മാന്‍ ഗില്ലും വിരാട് കോലിക്ക് പകരം കെ എല്‍ രാഹുലും ഹനുമാ വിഹാരിക്ക് പകരം രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിക്ക് പകരം മുഹമ്മദ് സിറാജും വൃദ്ധിമാന്‍ സാഹക്ക് പകരം റിഷഭ് പന്തും ഇന്ത്യയുടെ  അന്തിമ ഇലവനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.