കരിയറിലെ ഇരുപത്തിയെട്ടാം ടെസ്റ്റ് ഫിഫ്റ്റിയാണ് സ്‌മിത്ത് മെല്‍ബണില്‍ നേടിയത്. 103 പന്തില്‍ താരം അമ്പത് തികച്ചു.

മെല്‍ബണ്‍: ഫോമില്ലായ്‌മയും ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് വീണതും സ്റ്റീവ് സ്‌മിത്തിനെ തളര്‍ത്തിയിട്ടില്ല. ന്യൂസിലന്‍ഡിനെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ അര്‍ധ സെഞ്ചുറി പിന്നിട്ട് കുതിക്കുന്ന മുന്‍ നായകന്‍ ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്. ഇതിനിടെ ചരിത്രനേട്ടം കുറിച്ചതും സ്‌മിത്തിനെ കൂടുതല്‍ കരുത്തനാക്കുന്നു.

Scroll to load tweet…

ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കായി കൂടുതല്‍ റണ്‍സ് നേടിയ 10 താരങ്ങളുടെ പട്ടികയില്‍ സ്‌മിത്ത് ഇടംപിടിച്ചു. ഇതിഹാസ താരങ്ങളായ റിക്കി പോണ്ടിംഗ്, അലന്‍ ബോര്‍ഡര്‍, സ്റ്റീവ് വോ, മൈക്കല്‍ ക്ലാര്‍ക്ക്, മാത്യു ഹെയ്‌ഡന്‍, മാര്‍ക്ക് വോ, ജസ്റ്റിന്‍ ലാംഗര്‍, മാര്‍ക്ക് ടെയ്‌ലര്‍, ഡേവിഡ് ബൂന്‍ എന്നിവര്‍ക്ക് പിന്നിലായി പത്താമനാണ് സ്‌മിത്ത്. പട്ടികയില്‍ മുന്നിലുള്ള പോണ്ടിംഗിന് 13378 റണ്‍സും അവസാനക്കാരനായ സ്‌മിത്തിന് 7113* റണ്‍സുമാണുള്ളത്. 

Scroll to load tweet…

കരിയറിലെ ഇരുപത്തിയെട്ടാം ടെസ്റ്റ് ഫിഫ്റ്റിയാണ് സ്‌മിത്ത് മെല്‍ബണില്‍ നേടിയത്. 103 പന്തില്‍ താരം അമ്പത് തികച്ചു. ഓസീസ് സ്‌കോര്‍ 184/3ല്‍ നില്‍ക്കേ സ്‌മിത്തിനൊപ്പം(56*) മാത്യു വെയ്‌ഡാണ്(13*) ക്രീസില്‍. ഓപ്പണര്‍മാരായ ജോ ബേണ്‍സ്(0), ഡേവിഡ് വാര്‍ണര്‍(41), അര്‍ധ സെഞ്ചുറി നേടിയ മാര്‍നസ് ലാബുഷെയ്ന്‍(63) എന്നിവരാണ് പുറത്തായത്. ട്രെന്‍ഡ് ബോള്‍ട്ടും കോളിന്‍ ഗ്രാന്‍ഡ്‌ഹോമും നീല്‍ വാഗ്‌നറുമാണ് വിക്കറ്റ് വീഴ്‌ത്തിയത്.