Asianet News MalayalamAsianet News Malayalam

ഓസീസ്-പാക് രണ്ടാം ടെസ്റ്റ് ആവേശത്തിലേക്ക്! ഓസീസിന് വേണ്ടത് ഏഴ് വിക്കറ്റ്; ബാബറും ഷക്കീലും ക്രീസില്‍

ഓപ്പണര്‍മാരായ അബ്ദുളള ഷെഫീഖ് (8), ഇമാം ഉള്‍ ഹഖ് (12), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (60) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഒരു ഘട്ടത്തില്‍ രണ്ടിന് 49 എന്ന നിലയിലേക്ക് വീണ പാകിസ്ഥാനെ ഷാന്‍ - ബാബര്‍ സഖ്യം ചേര്‍ന്നാണ് രക്ഷിച്ചത്.

australia vs pakistan second test match report and more
Author
First Published Dec 29, 2023, 9:26 AM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയ - പാകിസ്ഥാന്‍ ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിനെ 262ന് പുറത്താക്കിയ പാകിസ്ഥാന്‍ ജയിക്കാന്‍ വേണ്ടത് 317 റണ്‍സ്. പിന്നാലെ വിജയക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുത്തിട്ടുണ്ട. ക്യാപ്റ്റന്‍ സൗദ് ഷക്കീല്‍ (1), ബാബര്‍ അസം (28) എന്നിവരാണ് ക്രീസില്‍. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

ഓപ്പണര്‍മാരായ അബ്ദുളള ഷെഫീഖ് (8), ഇമാം ഉള്‍ ഹഖ് (12), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (60) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഒരു ഘട്ടത്തില്‍ രണ്ടിന് 49 എന്ന നിലയിലേക്ക് വീണ പാകിസ്ഥാനെ ഷാന്‍ - ബാബര്‍ സഖ്യം ചേര്‍ന്നാണ് രക്ഷിച്ചത്. ഇതുവരും 61 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. നേരത്തെ ആറിന്് 187 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസ് 262ന് പുറത്താവുകയായിരുന്നു. ഇന്ന് അലക്‌സ് ക്യാരി (53), മിച്ചല്‍ സ്റ്റാര്‍ക്ക് (9), പാറ്റ് കമ്മിന്‍സ് (16), നതാന്‍ ലിയോണ്‍ (11) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ജോഷ് ഹേസല്‍വുഡ് (1) പുറത്താവാതെ നിന്നു. മിച്ചല്‍ മാര്‍ഷാണ് (96) ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. സ്റ്റീവന്‍ സ്മിത്ത് 50 റണ്‍സെടുത്തിരുന്നു. നാല് വിക്കറ്റ് വീതം നേടിയ ഷഹീന്‍ അഫ്രീദി, മിര്‍ ഹംസ എന്നിവരാണ് ഓസീസിനെ തകര്‍ത്തത്.

ഒരുഘട്ടത്തില്‍ നാലിന് 16 എന്ന നിലയിലായിരുന്നു ഓസീസ്. മൂന്നാം ദിനമായ ഇന്ന് ഉസ്മാന്‍ ഖവാജയുടെ (0) വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. അഫ്രീദിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച്. ലബുഷെയ്‌നും (4) അഫ്രീദിയുടെ പന്തില്‍ ഇതേ രീതിയില്‍ പുറത്തായി. എട്ട് പന്ത് മാത്രമായിരുന്നു ആയുസ്. ഇടങ്കയ്യന്മാാരായ ഡേവിഡ് വാര്‍ണര്‍ (6), ട്രാവിസ് ഹെഡ് (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ മിര്‍ ഹംസ ബൗള്‍ഡാക്കി. പിന്നാലെയാണ് സ്മിത്ത് - മാര്‍ഷ് സഖ്യം ഓസീസിനെ കരകയറ്റിയത്. ഇരുവരും 153 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ സെഞ്ചുറിക്ക് നാല് റണ്‍ അകലെ മാര്‍ഷ് പുറത്തായി. മിര്‍ ഹംസയുടെ പന്തില്‍ ബൗള്‍ഡ്. 130 പന്തുകള്‍ നേരിട്ട താരം 13 ബൗണ്ടറികള്‍ നേടി. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാരി മൂന്നാംദിനം പരമാവധി പന്തുകള്‍ പ്രതിരോധിച്ചു. എന്നാല്‍ കളിനിര്‍ത്തും മുമ്പ് സ്മിത്തിനെ മടക്കാന്‍ പാകിസ്ഥാനായി. മൂന്ന് ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്സ്. 

ഒന്നാം ഇന്നിംഗ്‌സില്‍ അബ്ദുള്ള ഷെഫീഖ് (62), ഷാന്‍ മസൂദ് (54) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പാകിസ്ഥാന് തുണയായത്. കൂടാതെ മുഹമ്മദ് റിസ്‌വാനും (42), ആമേര്‍ ജമാലും (33) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ആറിന് 194 എന്ന നിലയില്‍ മൂന്നാംദിനം ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച പാകിസ്ഥാനെ റിസ്വാന്‍ - ജമാല്‍ സഖ്യമാണ് 250 കടത്തിയത്. റിസ്വാന്‍ ആദ്യം പുറത്തായി. പിന്നീടെത്തിയ അഫ്രീദി (21) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഹസന്‍ അലി (2), മിര്‍ ഹംസ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കമ്മിന്‍സിന് അഞ്ച് വിക്കറ്റുണ്ട്. നതാന്‍ ലിയോണ്‍ നാല് വിക്കറ്റ് വീഴ്ത്തി.

ഓസീസിന്റെ ആദ്യ ഇന്നിംഗ്‌സില്‍ കരുത്തായത് ലബുഷെയ്ന്‍ (63), ഖവാജ (42), മിച്ചല്‍ മാര്‍ഷ് (41), ഡേവിഡ് വാര്‍ണര്‍ (38) എന്നിവരുടെ ഇന്നിംഗ്‌സായിരുന്നു. സറ്റീവന്‍ സ്മിത്ത് (26), ട്രാവിസ് ഹെഡ് (17), അലക്‌സ് ക്യാരി (4), മിച്ചല്‍ സ്റ്റാര്‍ക്ക് (9) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കമ്മിന്‍സ് (13), ലിയോണ്‍ (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജോഷ് ഹേസല്‍വുഡ് (5) പുറത്താവാതെ നിന്നു.

വിചിത്രവും രസകരവുമായ കാരണം! ഓസീസ്-പാക് ടെസ്റ്റ് നിര്‍ത്തിവെച്ചു; ചിരിയടക്കാനാവാതെ വാര്‍ണറും അംപയര്‍മാരും

Latest Videos
Follow Us:
Download App:
  • android
  • ios