തുടര്‍ച്ചയായ മൂന്നാം ടി20യിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഡേവിഡ് വാര്‍ണറുടെ കരുത്തില്‍ ഓസ്‌ട്രേലിയ, ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു.

മെല്‍ബണ്‍: തുടര്‍ച്ചയായ മൂന്നാം ടി20യിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഡേവിഡ് വാര്‍ണറുടെ കരുത്തില്‍ ഓസ്‌ട്രേലിയ, ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഓസീസ് 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വാര്‍ണറുടെ അര്‍ധ സെഞ്ചുറി (50 പന്തില്‍ പുറത്താവാതെ 57)യാണ് ആതിഥേയര്‍ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഇതോടെ പരമ്പര ഓസീസ് തൂത്തുവാരി. 

മിച്ചല്‍ സ്റ്റാര്‍ക്ക്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, പാറ്റ് കമ്മിന്‍സ് എന്നിവരുടെ രണ്ട് വിക്കറ്റ് പ്രകടനത്തിലാണ് ശ്രീലങ്ക ചെറിയ സ്‌കോറില്‍ ഒതുങ്ങിയത്. കുശാല്‍ പെരേര (57)യാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. മറ്റുള്ള താരങ്ങള്‍ നിരാശപ്പെടുത്തി. 

ഈ പരമ്പരയില്‍ വാര്‍ണറെ പുറത്താന്‍ ലങ്കയ്ക്ക് സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ 100, രണ്ടാം മത്സരത്തില്‍ 60 എന്നിങ്ങനെയാണ് വാര്‍ണറുടെ സ്‌കോറുകള്‍. ഇന്നും പുറത്താക്കാന്‍ സാധിച്ചില്ല. ആരോണ്‍ ഫിഞ്ച് (3), സ്റ്റീവന്‍ സ്മിത്ത് (13)ബെന്‍ മക്‌ഡെര്‍മോത്ത് (5) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. വാര്‍ണര്‍ക്കൊപ്പം അഷ്ടണ്‍ ടര്‍ണര്‍ (22) പുറത്താവാതെ നിന്നു.