ലോകകപ്പില്‍ അങ്ങനെ സംഭവിച്ചപ്പോഴൊക്കെ ഓസ്ട്രേലിയ കിരീടവുമായെ മടങ്ങിയിട്ടുള്ളു; ഇന്ത്യ കരുതിയിരിക്കണം
1999ൽ പാകിസ്ഥാനെ തകര്‍ത്ത് ഓസീസ് രണ്ടാം ലോക കിരീടം നേയപ്പോഴും ഒരു ടൈ ഉൾപ്പെടെ തുടര്‍ച്ചയായ ആറ് കളികളില്‍ ഓസ്ട്രേലിയ അപരാജിതരായിരുന്നു. പ്രാഥമിക റൗണ്ടിൽ ന്യുസീലൻഡിനോടും പാകിസ്ഥാനോടും തോറ്റ ശേഷമുള്ള മടങ്ങിവരവിന് 2023മായി സമാനതകളേറെയുണ്ട്.

മുംബൈ: അഫ്ഗാനിസ്ഥാനെതിരെ തോല്‍വി ഉറപ്പിച്ചിടത്തു നിന്ന് ജയിച്ചു കയറി എതിരാളികൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഓസ്ട്രേലിയ നല്‍കുന്നത്. ലോകകപ്പില്‍ ആദ്യ രണ്ട് കളികളും തോറ്റ് തുടങ്ങിയ മുന്‍ ലോക ചാമ്പ്യന്‍മാര്‍ പിന്നീട് തുടര്‍ച്ചയായി ആറ് കളികള്‍ ജയിച്ചാണ് സെമിയിലെത്തിയിരിക്കുന്നത്. ലോകകപ്പിൽ തുടര്‍ച്ചയായി ആറോ അതിലധികമോ മത്സരം ജയിച്ചപ്പോഴൊക്കൊ ഓസ്ട്രേലിയ കിരീടം നേടിയിട്ടുണ്ട് ഓസീസ്. ലോകകപ്പിൽ സെമിയിൽ ഏറ്റുമുട്ടിയപ്പോഴൊക്കെ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചതിന്‍റെ ചരിത്രവുമുണ്ട് കങ്കാരുക്കൾക്ക്
1999ൽ പാകിസ്ഥാനെ തകര്‍ത്ത് ഓസീസ് രണ്ടാം ലോക കിരീടം നേയപ്പോഴും ഒരു ടൈ ഉൾപ്പെടെ തുടര്‍ച്ചയായ ആറ് കളികളില്‍ ഓസ്ട്രേലിയ അപരാജിതരായിരുന്നു. പ്രാഥമിക റൗണ്ടിൽ ന്യുസീലൻഡിനോടും പാകിസ്ഥാനോടും തോറ്റ ശേഷമുള്ള മടങ്ങിവരവിന് 2023മായി സമാനതകളേറെയുണ്ട്. 2003ലാകട്ടെ മൈറ്റി ഓസീസ് 11 കളിയും ജയിച്ച് ഇന്ത്യയെ തകര്‍ത്ത് മൂന്നാം കിരീടത്തില്‍ മുത്തമിട്ടു.
2007ലും 11 തുടര്‍ ജയങ്ങളുമായി ലങ്കയെ തോൽപ്പിച്ച് വീണ്ടും വിശ്വകിരീടത്തിലേക്ക്. 2015 ഫൈനലിൽ ന്യുസീലൻഡിനെ തോൽപ്പിക്കുമ്പോൾ ഓസീസിനത് തുടര്‍ച്ചയായ ആറാംജയമായിരുന്നു. ആറാം ജയത്തിൽ ആറാടിയ കങ്കാരുക്കളെ എതിരാളികൾ കരുതിയിരിക്കണമെന്ന് ചുരുക്കം. ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കയെ ഓസീസ് നേരിടുന്നത് ഇത് മൂന്നാംതവണയാണ്. 1999ൽ വിശ്വവിഖ്യാത ടൈയിലും 2007ൽ ഏഴുവിക്കറ്റിനും ദക്ഷിണാഫ്രിക്ക പടിക്കൽ കലമുടച്ചു. കമിൻസും സംഘവും ചരിത്രം ആവര്‍ത്തിക്കുമോയെന്നറിയാനുള്ള ആകാംക്ഷ ക്രിക്കറ്റ് ആരാധകര്‍ക്ക്. ദക്ഷിണാഫ്രിക്കയാകട്ടെ പടിക്കല്‍ കലമുടക്കുന്നവരെന്ന ചീത്തപ്പേര് ഇത്തവണയെങ്കിലും മാറ്റണമെന്ന ലക്ഷ്യത്തോടെയാണ് ഗ്രൗണ്ടിലിറങ്ങുക.
മുന്‍ഗാമികളുടെ റെക്കോര്‍ഡില്‍ നിന്നുള്ള ശാപമോക്ഷവും അവര്‍ ആഗ്രഹിക്കുന്നു. തകര്‍പ്പന്‍ ഫോമിലായിരുന്ന ദക്ഷിണാഫ്രിക്കക്ക് ഇന്ത്യയോടേറ്റ ദയനീയ തോല്‍വി മാത്രമാണ് ആത്മവിശ്വാസം തകര്‍ക്കുന്ന ഘടകം. ഓസീസ് ആകട്ടെ അഫ്ഗാനെതിരെ അട്ടിമറിയുടെ വക്കില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിന്‍റെ ഊര്‍ജ്ജത്തിലും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക