മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. 5.1 ഓവറില്‍ അവര്‍ മൂന്നിന് 34 എന്ന നിലയിലേക്ക് തകര്‍ന്നു വീണു. ആദ്യ ഓവറില്‍ തന്നെ സ്റ്റാര്‍ക്ക് ജേസണ്‍ റോയ് (0), ഡേവിഡ് മലാന്‍ (0) എന്നിവരെ മടക്കിയയച്ചു.

സിഡ്‌നി: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഓസ്‌ട്രേലിയക്ക്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 72 റണ്‍സിന് ജയിച്ചതോടെയാണ് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസ് സ്റ്റീവന്‍ സ്മിത്തിന്റെ (94) കരുത്തില്‍ 280 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 38.5 ഓവറില്‍ 108ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 71 റണ്‍സ് നേടിയ സാം ബില്ലിംഗ്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 

മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. 5.1 ഓവറില്‍ അവര്‍ മൂന്നിന് 34 എന്ന നിലയിലേക്ക് തകര്‍ന്നു വീണു. ആദ്യ ഓവറില്‍ തന്നെ സ്റ്റാര്‍ക്ക് ജേസണ്‍ റോയ് (0), ഡേവിഡ് മലാന്‍ (0) എന്നിവരെ മടക്കിയയച്ചു. ഫിലിപ് സാള്‍ട്ട് (23) ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ ബൗള്‍ഡായി. പിന്നീട് ജെയിംസ് വിന്‍സെ (60)- ബില്ലിംഗ്‌സ് സഖ്യമാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 122 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വിന്‍സെയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഹേസല്‍വുഡ് കൂട്ടുകെട്ട് പൊളിച്ചു. മൊയീന്‍ അലി (10), ബില്ലിംഗ്‌സ് എന്നിവര്‍ വലിയ ഇടവേളകളില്ലാതെ മടങ്ങിയതോടെ ഇംഗ്ലണ്ട് പരാജയം സമ്മതിച്ചു. ക്രിസ് വോക്‌സ് (7), സാം കറന്‍ (0), ലിയാം ഡേവ്‌സണ്‍ (20), ഡേവിഡ് വില്ലി (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആദില്‍ റഷീദ് (3) പുറത്താവാതെ നിന്നു.

വിജയ് ഹസാരെ ട്രോഫി; ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് കനത്ത തോല്‍വി

നേരത്തെ സ്മിത്തിന്റെ (94) ഇന്നിംഗ്‌സാണ് ഓസ്‌ട്രേലിയയെ ഭേദപ്പട്ട സ്‌കോറിലേക്ക് നയിച്ചത്. എട്ട് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആദില്‍ റഷീദ് ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഓസ്‌ട്രേലിയക്ക് ഓപ്പണര്‍മാരെ തുടക്കത്തില്‍ നഷ്ടമായിരുന്നു. ഡേവിഡ് വാര്‍ണറാണ് (16) ആദ്യം മടങ്ങിയത്. പത്ത് ഓവര്‍ പൂര്‍ത്തിയാവുമുമ്പ് ട്രാവിസ് ഹെഡും (19) പവലിനയിലില്‍ തിരിച്ചെത്തി. മൂന്നാമനായി ക്രീസിലെത്തിയ സ്മിത്തി അഡ്‌ലെയ്ഡില്‍ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങി. കൂട്ടിന് മര്‍നസ് ലബുഷെയ്‌നുമെത്തി. ഇരുവരും നാലാം വിക്കറ്റില്‍ 101 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ 55 പന്തില്‍ 58 റണ്‍സുമായി ലബുഷെയ്ന്‍ മടങ്ങി. നാല് ഫോറും ഒരു സിക്‌സും ഉള്‍പെടുന്നതായിരുന്നു ലബുഷെയ്‌നിന്റെ ഇന്നിംഗ്‌സ്.

തുടര്‍ന്നെത്തിയ അലക്‌സ് ക്യാരി (0) ആദ്യ പന്തില്‍ മടങ്ങി. എന്നാല്‍ മിച്ചല്‍ മാര്‍ഷ് (59 പന്തില്‍ 50) ഒരിക്കല്‍കൂടി ഓസീസിന്റെ രക്ഷയ്‌ക്കെത്തി. സ്മിത്തിനൊപ്പം 90 റണ്‍സാണ് മാര്‍ഷ് കൂട്ടിചേര്‍ത്തത്. എന്നാല്‍ സെഞ്ചുറിക്ക് ആറ് റണ്‍സ് അകലെ സ്മിത്തിന്റെ വിക്കറ്റ് നഷ്ടമായി. അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്‌സ്. 

പിന്നാലെ മാര്‍കസ് സ്‌റ്റോയിനിസ് (13), മാര്‍ഷ് എന്നിവരും മടങ്ങി. 12 പന്തില്‍ പുറത്താവാതെ 18 റണ്‍സെടുത്ത അഷ്ടണ്‍ അഗറാണ് സ്‌കോര്‍ 280ലെത്തിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്കാണ് (0) പുറത്തായ മറ്റൊരു താരം. ആഡം സാംപ (0) പുറത്താവാതെ നിന്നു. ആദിലിന് പുറമെ ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മൊയീന്‍ അലിക്ക് ഒരു വിക്കറ്റുണ്ട്.