Asianet News MalayalamAsianet News Malayalam

ന്യൂസിലന്‍ഡിനെ ഓസീസ് ബൗളര്‍മാര്‍ എറിഞ്ഞിട്ടു; ടി20 പരമ്പരയില്‍ ഇരുവരും ഒപ്പത്തിനൊപ്പം

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡ് 18.5 ഓവറില്‍ 106ന് എല്ലാവരും പുറത്തായി.
 

Australia won over New Zealand in fourth T20
Author
Wellington, First Published Mar 5, 2021, 3:32 PM IST

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ ഓസ്‌ട്രേലിയക്ക് ജയം. വെല്ലിംഗ്ടണില്‍ നടന്ന മത്സരത്തില്‍ 50 റണ്‍സിനായിരുന്നു സന്ദര്‍ശകരുടെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡ് 18.5 ഓവറില്‍ 106ന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും രണ്ട് മത്സരങ്ങള്‍ വീതം ജയിച്ചു.

30 റണ്‍സെടുത്ത കെയ്ല്‍ ജാമിസണ്‍ മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ പിടിച്ചുനിന്നത്. ഡെവോണ്‍ കോണ്‍വെ (17), ടിം സീഫെര്‍ട്ട് (19) എന്നിവരാണ് രണ്ടക്കം കണ്ട് മറ്റു ബാറ്റ്‌സ്മാന്മാര്‍. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (7), കെയ്ന്‍ വില്ല്യംസണ്‍ (8), ഗ്ലെന്‍ ഫിലിപ്പ് (1), ജയിംസ് നീഷാം (3), മിച്ചല്‍ സാന്റ്‌നര്‍ (3), ടിം സൗത്തി (6), ഇഷ് സോധി (0) എന്നിവരാണ് പുറത്തായ താരങ്ങള്‍. കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആഡം സാംപ, ഗ്ലെന്‍ മാക്‌സ്‌വെല്‍, അഷ്ടണ്‍ അഗര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ, 79 റണ്‍സ് നേടി പുറത്താവാതെ നിന്ന് ആരോണ്‍ ഫിഞ്ചാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് നേടിയ ഇഷ് സോധിയാണ് ഓസീസിനെ നിയന്ത്രിച്ചുനിര്‍ത്തിയത്. മാത്യു വെയ്ഡ് (14), ജോഷ് ഫിലിപ്പെ (13), ഗ്ലെന്‍ മാക്‌സ്‌വെല്‍ (18), മാര്‍കസ് സ്‌റ്റോയിനിസ് (19), അഷ്ടണ്‍ അഗര്‍ (0), മിച്ചല്‍ മാര്‍ഷ് (6) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ജേ റിച്ചാര്‍ഡ്‌സണ്‍ (4) പുറത്താവാതെ നിന്നു. 

സോധിയെ കൂടാതെ ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴിങ്ങിയ മിച്ചല്‍ സാന്റ്‌നര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios