ലണ്ടന്‍: ആഷസ് പരമ്പരയില്‍ നിറംമങ്ങിയ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്. എന്നാല്‍ ഇതിനിടെ വാര്‍ണറെ സംരക്ഷിച്ച് ഓസീസ് പരിശീലകന്‍ ജസ്‌റ്റിന്‍ ലാംഗര്‍ രംഗത്തെത്തി. വാര്‍ണറെ 'ചാമ്പ്യന്‍ പ്ലെയര്‍' എന്ന് വിശേഷിപ്പിച്ച ലാംഗര്‍ അദേഹത്തെ എഴുതിത്തള്ളരുതെന്നും ആവശ്യപ്പെട്ടു. 

'ചാമ്പ്യന്‍ പ്ലെയേര്‍സിനെ എഴുതിത്തള്ളരുത് എന്നാണ് ദീര്‍ഘകാല അനുഭവത്തില്‍ നിന്ന് പഠിച്ചിട്ടുള്ളത്. വാര്‍ണര്‍ക്ക് മോശം പരമ്പരയായിരുന്നു ആഷസ് എന്നതില്‍ സംശയമില്ല. മറ്റ് ചാമ്പ്യന്‍ പ്ലെയേര്‍സിനെ പോലെ ഫോമിലെത്താന്‍ അല്‍പം കൂടുതല്‍ സമയം വേണ്ടിവന്നേക്കും. വാര്‍ണറുടെ പ്രതിഭ എന്താണ് എന്ന് നാം മുന്‍പ് കണ്ടിട്ടുള്ളതാണ്. അതിനാല്‍ താരം തിരിച്ചുവരുമെന്ന് തനിക്കുറപ്പാണ്' എന്നും ലാഗര്‍ പറഞ്ഞു. 

ആഷസ് പരമ്പരയില്‍ 10 ഇന്നിംഗ്‌സുകളില്‍ നിന്ന് വെറും 95 റണ്‍സ് മാത്രമാണ് വാര്‍ണര്‍ നേടിയത്. വാര്‍ണര്‍ നിറംമങ്ങിയെങ്കിലും ആഷസ് നിലനിര്‍ത്താന്‍ ഓസീസിനായി. ഓവലില്‍ അവസാന ടെസ്റ്റ് വിജയിച്ച് പരമ്പരയില്‍ ഇംഗ്ലണ്ട് ഒപ്പമെത്തിയിരുന്നു.