കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് ജയത്തിനുശേഷം വിജയാഘോഷത്തില്‍ അഞ്ച് മുതല്‍ 35 ബിയര്‍ വരെ  കുടിച്ചിരുന്നോ എന്നായിരുന്നു ഫൈനലില്‍ സെഞ്ചുറി നേടിയ ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡിനോടുള്ള ചോദ്യം.

സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ രഹസ്യങ്ങൾ പൊളിച്ച് നുണപരിശോധന. ഫോക്സ് ചാനലിലെ ഫ്ലെച്ച് ആന്‍ഡ് ഹിന്‍ഡി ഷോയിലാണ് ചോദ്യങ്ങള്‍ക്ക് കളിക്കാര്‍ നുണപറയുന്നുണ്ടോ എന്നറിയാനുള്ള ലൈ ഡിറ്റക്ടര്‍ ടെസ്റ്റ് നടത്തിയത്. ചോദ്യങ്ങള്‍ക്ക് കളിക്കാര്‍ നുണപറയുകയാണെങ്കില്‍ അപ്പോള്‍ തന്നെ ഇലക്ട്രിക്ക് ഷോക്ക് അടിക്കുന്ന രീതിയിലായിരുന്നു നുണപരിശോധന. ഇതിന്‍റെ ആധികാരികത എത്രത്തോളണാമെന്ന് അറിയില്ലെങ്കിലും ചോദ്യങ്ങൾക്ക് കളിക്കാര്‍ നല്‍കിയ പല ഉത്തരങ്ങളും നുണപരിശോധനയില്‍ പരാജയപ്പെട്ടുവെന്നതാണ് കൗതുകമായത്.

കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് ജയത്തിനുശേഷം വിജയാഘോഷത്തില്‍ അഞ്ച് മുതല്‍ 35 ബിയര്‍ വരെ കുടിച്ചിരുന്നോ എന്നായിരുന്നു ഫൈനലില്‍ സെഞ്ചുറി നേടിയ ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡിനോടുള്ള ചോദ്യം. ഇല്ലെന്ന് ഹെഡ് മറുപടി നല്‍കിയപ്പോള്‍ ഷോക്ക് അടിച്ചു. ഡേവിഡ് വാര്‍ണര്‍ ഇല്ലാത്തത് ഓസ്ട്രേലിയന്‍ ടീമിലെ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തിയോ എന്ന് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയോട് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഖവാജ മറുപടി നല്‍കിയത്. എന്നാല്‍ ഉടന്‍ തന്നെ ഷോക്ക് അടിച്ചു.

കഴിഞ്ഞ വര്‍ഷം ഗോള്‍ഫ് കാര്‍ട്ടില്‍ വീണ് ഗ്ലെന്‍ മാക്സ്‌‌വെല്ലിന്‍റെ തലയ്ക്ക് പരിക്കേറ്റ് ഓസ്ട്രേലിയക്കെതിരായ പരമ്പര നഷ്ടമായത്, മറ്റെന്തോ മറച്ചുവെക്കാനുള്ള ശ്രമമായിരുന്നില്ലെ എന്ന ചോദ്യത്തിന് മാര്‍നസ് ലാബുഷെയ്ൻ പറഞ്ഞത് അല്ലെന്നായിരുന്നു. കാരണം ആ സംഭവത്തിന് താന്‍ ദൃക്സാക്ഷിയാണെന്നും ലാബുഷെയ്ൻ പറഞ്ഞു. എന്നാല്‍ ഇത് പറ‍ഞ്ഞപ്പോഴും ഖവാജക്ക് ലാബുഷെയ്നിന് അടിച്ചു എന്നതാണ് രസകരം. അതേസമയം ഈ സമയം ഇടപെട്ട മിച്ചല്‍ മാര്‍ഷ് പറഞ്ഞത്, അന്നത്തെ വീഴ്ചയില്‍ പല്ലുപോയ മാക്സ്‌വെല്‍ ടര്‍ക്കിയില്‍ പോയി പുതിയ സെറ്റ് പല്ലുവെച്ചുവെന്നായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക