ഉഭയസമ്മതത്തോടെയാണ് തന്‍റെ ഒപ്പം യുവതി ലെെംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു അലക്സിന്‍റെ വാദം. എന്നാല്‍, കോടതി ഇത് തള്ളിക്കളഞ്ഞു

ലണ്ടന്‍: ഉറക്കത്തിനിടെ ബലാത്സംഗം ചെയ്ത കേസില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം കുറ്റക്കാരനെന്ന് കണ്ടെത്തി. ഇംഗ്ലണ്ടിലെ വോസ്റ്റഷെയര്‍ താരമായിരുന്ന അലക്സ് ഹെപ്ബ്ബേണ്‍ (23)ന് എതിരെയുള്ള കേസാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. 2017 ഏപ്രില്‍ ഒന്നിനാണ് സംഭവം.

അലക്സിന്‍റെ സഹതാരമായിരുന്ന ജോ ക്ലാര്‍ക്കിനൊപ്പം ഉഭയസമ്മതത്തോടെ പരാതിക്കാരി ലെെംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന് ശേഷം ഉറങ്ങുകയായിരുന്ന യുവതിയെ അലകസ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഉറക്കത്തില്‍ തന്‍റെയൊപ്പം ക്ലാര്‍ക്ക് ആണെന്നായിരുന്നു യുവതി കരുതിയിരുന്നത്.

എന്നാല്‍, ഓസ്ട്രേലിയന്‍ ശെെലിയിലുള്ള ഭാഷ കേട്ടതോടെ ക്ലാര്‍ക്കല്ല കൂടെയുള്ളതെന്ന് മനസിലാക്കുകയായിരുന്നു. എന്നാല്‍, ഉഭയസമ്മതത്തോടെയാണ് തന്‍റെ ഒപ്പം യുവതി ലെെംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു അലക്സിന്‍റെ വാദം.

എന്നാല്‍, കോടതി ഇത് തള്ളിക്കളഞ്ഞു. നേരത്തെ, സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കൗണ്ടി താരങ്ങള്‍ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നതായി കേസ് വിചാരണയ്ക്കിടെ കണ്ടെത്തിയിരുന്നു.