ഓസ്‌ട്രേലയിന്‍ ക്രിക്കറ്റ് താരമായ മേഗനും പങ്കാളി ജെസ്സിനും പെണ്‍കുഞ്ഞാണ് പിറന്നത്. ജെസ്സിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം മേഗന്‍ തന്നെയാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. 

സിഡ്‌നി: സ്വവര്‍ഗ ദമ്പതികളായ മേഗന്‍ ഷട്ടിനും ജെസി ഹോളിയോകെയ്ക്കും കുഞ്ഞ് പിറന്നു. ഓസ്‌ട്രേലയിന്‍ ക്രിക്കറ്റ് താരമായ മേഗനും പങ്കാളി ജെസ്സിനും പെണ്‍കുഞ്ഞാണ് പിറന്നത്. ജെസ്സിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം മേഗന്‍ തന്നെയാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.

കുഞ്ഞിന് 858 ഗ്രാം തൂക്കമുണ്ടെന്നും ട്വിറ്ററില്‍ താരം കുറിച്ചിട്ടുണ്ട്. റിലീ ലൂയിസ് ഷട്ട് എന്നാണ് പേരിട്ടിരിക്കുന്നത്. ഇരുവരുടേയും ആദ്യത്തെ കുഞ്ഞാണിത്. 2019 മാര്‍ച്ചിലാണ് മേഗന്‍ ഷട്ടും ജെസ്സും വിവാഹിതരായത്. കഴിഞ്ഞ മേയ് മാസത്തില്‍ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വിവരം ഷട്ട് വ്യക്തമാക്കിയത്. 

Scroll to load tweet…

ഓസ്‌ട്രേലിയയ്ക്കായി 65 ഏകദിനങ്ങളും 73 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ഷട്ട്. 2012ലായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. രാജ്യാന്തര ക്രിക്കറ്റില്‍ ഇതിനകം 204 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 

2020ലെ ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ കിരീടം ചൂടുമ്പോള്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളുമായി വിജയശില്‍പിയായത് ഷട്ടായിരുന്നു. ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ 18 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത പ്രകടനവും ശ്രദ്ധ നേടി.