ഓസീസും പാകിസ്ഥാനും വീണു! ഇന്ത്യന്‍ വിജയത്തിലെ ആ വലിയ രഹസ്യം വെളിപ്പെടുത്തി ഓസീസ് ഇതിഹാസം
നാളെ ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ മത്സരം. ജയത്തില്‍ കൂടുതലൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ഇപ്പോള്‍ ഇന്ത്യയുടെ ഫോമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്.

മുംബൈ: ഏകദിന ലോകകപ്പില്‍ ഗംഭീര ഫോമിലാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ആധികാരമായിതന്നെ ടീം ജയിച്ചു. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിനും ഇന്ത്യ തകര്‍ത്തു. അടുത്തതായി പാകിസ്ഥാനേയും ഓടിച്ചു. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ ഒരു ലക്ഷത്തിലധിക്കം കാണികളെ സാക്ഷിനിര്‍ത്തി ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.
നാളെ ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ മത്സരം. ജയത്തില്‍ കൂടുതലൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ഇപ്പോള്‍ ഇന്ത്യയുടെ ഫോമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. നിലവിലെ ഫോമില്‍ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കുക എളുപ്പമല്ലെന്നാണ് പോണ്ടിംഗിന്റെ അഭിപ്രായം. രോഹിത്തിന്റെ ക്യാപറ്റന്‍സിക്ക് നൂറില്‍ നൂറ് മാര്‍ക്കും പോണ്ടിംഗ് നല്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''കളിയുടെ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യയുടെ മുന്നേറ്റം. ഏത് ടീമിനെയും തോല്‍പിക്കാനുള്ള കരുത്ത് ടീം ഇന്ത്യക്കുണ്ട്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നത് ഇന്ത്യയെ കൂടുതല്‍ അപകടകാരികളാക്കുന്നു. തോല്‍പിക്കാന്‍ പ്രയാസമുള്ള ടീമായി ഇന്ത്യ മാറിക്കഴിഞ്ഞു. രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.'' പോണ്ടിംഗ് പറഞ്ഞു. ഒറ്റക്കളിയില്‍ തിരിച്ചടി നേരിട്ടാല്‍ ഇന്ത്യ സമ്മര്‍ദത്തിന് അടിപ്പെടാനുള്ള സാധ്യതയുണ്ടെന്നും പോണ്ടിംഗ് മുന്നറിയിപ്പ് നല്‍കി.
പാകിസ്ഥാനെതിരായ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യന്‍ ടീം എതിരാളികളുടെ പേടിസ്വപ്നമായിക്കഴിഞ്ഞു. ഇന്ത്യ ഇത്തവണത്തെ ലോകകപ്പ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നു. ഈ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ഉറപ്പ് നല്‍കുന്നതാണ് പോണ്ടിംഗിന്റെ വാക്കുകള്‍. നാളെ ബംഗ്ലാദേശിനെതിരെ പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.