Asianet News MalayalamAsianet News Malayalam

ഇങ്ങനേയുമുണ്ടോ ഒരു വൈഡ്? സ്ലിപ്പില്‍ കോട്‌സീയുടെ പന്ത് പിടിച്ച് ക്ലാസന്‍; ഡി കോക്ക് നോക്കി നിന്നു - വീഡിയോ

ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് (69 പന്തില്‍ 78) നെതര്‍ലന്‍ഡ്‌സിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 207ന് എല്ലാവരും പുറത്തായി.

watch video gerald coetzee bowled a gigantic wide against netherlands saa
Author
First Published Oct 18, 2023, 10:05 AM IST | Last Updated Oct 18, 2023, 10:05 AM IST

ധരംശാല: ഏകദിന ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ശ്രീലങ്കയേയും രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയേയും തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക ഇന്നലെ നെതര്‍ലന്‍ഡ്‌സിനെതിരെ ഇറങ്ങിയത്. എന്നാല്‍ ടീമിന് തൊട്ടതെല്ലാം പിഴച്ചു. ഏകദിന ലോകകപ്പിലെ വന്‍ അട്ടിമറികളിലൊന്നിനാണ് ധരംശാല വേദിയായത്. നെതര്‍ലന്‍ഡ്‌സ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് 38 റണ്‍സിന്. മഴയെ തുടര്‍ന്ന് 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംിഗിനെത്തിയ നെതര്‍ലന്‍ഡ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് നേടിയിരുന്നു. 

ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് (69 പന്തില്‍ 78) നെതര്‍ലന്‍ഡ്‌സിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 207ന് എല്ലാവരും പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്കയെ ടി20 ലോകകപ്പിലും ഏകദിന ലോകകപ്പിലും തോല്‍പ്പിക്കുന്ന ആദ്യ അസോസിയേറ്റ് രാജ്യമായി നെതര്‍ലന്‍ഡ്‌സ്. ഇതിനിടെ മറ്റൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ദക്ഷിണാഫ്രിക്ക ബൗളര്‍ ജെറാള്‍ഡ് കോട്‌സീയുടെ ആദ്യ ഓവറാണത്. 12-ാം ഓവറിലാണ് അദ്ദേഹം പന്തെറിയാനെത്തിയത്. സീബ്രാന്‍ഡ് ഏങ്കല്‍ബ്രഷ്‌നെതിരെ ആദ്യ പന്ത് ലെഗ് സൈഡ് വൈഡ്. രണ്ടാം പന്തായിരുന്നു രസകരം. ഓഫ്‌സൈഡില്‍ വൈഡ്. പന്ത് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് കയ്യിലൊതുക്കാന്‍ പോലുമായില്ല. ഒന്നാം സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഹെന്റിച്ച് ക്ലാസനാണ് പന്ത് കയ്യിലെടുത്തത്. രസകരമായ കാര്യമെന്തെന്നുവെച്ചാല്‍ ഡി കോക്ക് ടീമിലില്ലാത്തപ്പോള്‍ ക്ലാസനും ദക്ഷിണാഫ്രിക്കന്‍ കീപ്പറാണ്. രസകരമായ കമന്റുകളാണ് വീഡിയോ പങ്കുവച്ച ലോകകപ്പ് പേജ് അക്കൗണ്ടില്‍ നിറയുന്നത്. ക്ലാസന്‍ കീപ്പറെന്ന് കരുതിയായിരിക്കാം കോട്‌സീ പന്തെറിഞ്ഞതെന്നാണ് ഒരു തമാശ കമന്റ്. വീഡിയോ കാണാം...

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

മൂന്ന് വിക്കറ്റ് നേടിയ ലോഗന്‍ വാന്‍ ബീക്കാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. പോള്‍ വാന്‍ മീകെരന്‍, റോള്‍ഫ് വാന്‍ ഡര്‍ മെര്‍വെ, ബാസ് ഡീ ലീഡെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 246 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റിംഗ് നിര എളുപ്പം മറികടക്കുമെന്നാണ് കരുതിയത്. 43 റണ്‍സെടുത്ത ഡേവിഡ് മില്ലറും, 40 റണ്‍സെടുത്ത കേശവ് മഹാരാജും, 28 റണ്‍സെടുത്ത ഹെന്‍ട്രിച്ച് ക്ലാസനും പൊരുതി നോക്കിയെങ്കിലും തോല്‍വി തടുക്കാനായില്ല.

മെസിയുടെ അഴിഞ്ഞാട്ടം, ഇരട്ട ഗോള്‍, അര്‍ജന്‍റീനയ്ക്ക് നാലാം ജയം! ഉറുഗ്വെയ്‌ക്കെതിരെ ബ്രസീല്‍ അടപടലം - വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios