ഇന്ത്യ യോഗ്യത നേടുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ വിശ്വസിക്കുന്നത്. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും അത്തരക്കാരിലുണ്ട്. ഇന്ത്യ എങ്ങനെ ഫൈനലിന് ഒരുങ്ങണമെന്നതിനുള്ള നിര്‍ദേശം നല്‍കുകയാണ് പോണ്ടിംഗ്.

അഹമ്മദാബാദ്: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്‍ഡോര്‍ ടെസ്റ്റ് ജയിച്ചതോടെ ഓസ്‌ട്രേിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടിയിരുന്നു. അതേസമയം, ഇന്ത്യ ഇപ്പോഴും യോഗ്യത ഉറപ്പാക്കിയിട്ടില്ല. അഹമ്മദാബാദില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന അവസാന ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യക്കും ഫൈനലിലെത്താം. അങ്ങനെ വന്നാല്‍ ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഓവലില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വരും.

ഇന്ത്യ യോഗ്യത നേടുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ വിശ്വസിക്കുന്നത്. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും അത്തരക്കാരിലുണ്ട്. ഇന്ത്യ എങ്ങനെ ഫൈനലിന് ഒരുങ്ങണമെന്നതിനുള്ള നിര്‍ദേശം നല്‍കുകയാണ് പോണ്ടിംഗ് ഇപ്പോള്‍. ഫൈനല്‍ ഇംഗ്ലണ്ടിലായതിനാല്‍ സാഹചര്യത്തിന് യോജിച്ച കെ എല്‍ രാഹുല്‍ ടീമില്‍ വേണമെന്നാണ് പോണ്ടിംഗ് പറയുന്നത്. ശുഭ്മാന്‍ ഗില്ലിനേയും അദ്ദേഹം ഒഴിവാക്കുന്നില്ല. പോണ്ടിംഗ് പറയുന്നതിങ്ങനെ... ''രാഹുലും ഗില്ലും ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമില്‍ വേണമെന്നാണ് ഞാന്‍ പറയുന്നത്. ഇരുവരും മികച്ച താരങ്ങളാണ്. ഗില്‍ ഓപ്പണ്‍ ചെയ്യുകയും രാഹുല്‍ മധ്യനിരയില്‍ കളിക്കുകയും ചെയ്യട്ടെ. ഇംഗ്ലീഷ് സാഹചര്യത്തില്‍ മുമ്പ് കളിച്ച് പരിചയമുള്ള താരമാണ് രാഹുല്‍. അതുകൊണ്ടുതന്നെ കൂടുതല്‍ ബുദ്ധിമുട്ടില്ലാതെ കളിക്കാന്‍ സാധിക്കും.'' പോണ്ടിംഗ് നിര്‍ദേശിച്ചു.

ഇംഗ്ലണ്ടില്‍ പന്ത് സ്വിങ് ചെയ്യുന്നതിനെ കുറിച്ചും പോണ്ടിംഗ് സംസാരിച്ചു. ''ഇംഗ്ലണ്ടില്‍ ശ്രദ്ധിക്കേണ്ട കാര്യം പന്ത് സ്വിങ് ചെയ്യുന്നമെന്നതാണ്. ഏറെ നേരത്തേക്ക്്് അങ്ങനെ സംഭവിക്കും. അതുകൊണ്ടുതന്നെ, മധ്യനിരയില്‍ റിഷഭ് പന്തിന്റെ അഭാവം ടീമിനെ ബാധിക്കും. പന്തിനും ഇംഗ്ലണ്ടിന് സെഞ്ചുറിയുണ്ട്.'' പോണ്ടിംഗ് ഓര്‍മിപ്പിച്ചു.

ഇംഗ്ലണ്ടില്‍ മികച്ച റെക്കോര്‍ഡാണ് രാഹുലിന്. അദ്ദേഹത്തിന്റെ ഏഴ് സെഞ്ചുറികളില്‍ രണ്ടും ഇംഗ്ലണ്ടിലായിരുന്നു. 2018 പര്യടനത്തില്‍ ഓവലില്‍ 149 റണ്‍സ് നേടിയ താരം 2021ല്‍ 129 റണ്‍സും സ്വന്തമാക്കി.

അഹമ്മബാദ് ടെസ്റ്റ്; ഇന്ത്യന്‍ ടീമില്‍ സൂപ്പര്‍ പേസര്‍ തിരിച്ചെത്തും; യുവതാരത്തിന് അരങ്ങേറ്റം