'മൈറ്റി ഓസീസിന്റെ' ഒരു അവസ്ഥ! സെമി കളിക്കാന്‍ ബംഗ്ലാ കടുവകളെ വാഴ്ത്തിപ്പാടി; എന്നിട്ടും കാര്യമുണ്ടായില്ല

ഓസ്‌ട്രേലിയന്‍ പുരുഷ ക്രിക്കറ്റ് ടീം തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ അക്കൗണ്ട് വഴി ബംഗ്ലാദേശിനെ പിന്തുണ അറിയിച്ച് പോസ്റ്റിടുകയും ചെയ്തിരുന്നു.

Australian Mens Cricket Team support bangaldesh cricket team

സെന്റ് വിന്‍സെന്റ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്ഥാന്‍ - ബംഗ്ലാദേശ് മത്സരം ഉറ്റുനോക്കിയ മറ്റൊരു ടീം കൂടിയുണ്ടായിരുന്നു. സൂപ്പര്‍ എട്ടില്‍ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഓസ്‌ട്രേലിയ. ബംഗ്ലാദേശ്, 12.1 ഓവറുകള്‍ക്ക് ശേഷം അഫ്ഗാനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ഓസീസ് സെമി ഫൈനലില്‍ കടക്കുമായിരുന്നു. എന്നാല്‍ അതുണ്ടായിയില്ല. എട്ട് റണ്‍സിന് അഫ്ഗാന്‍ ജയിക്കുകയുണ്ടായി. 116 റണ്‍സ് വിജയലക്ഷ്യമാണ് അഫ്ഗാന്‍ മുന്നോട്ടു വച്ചത്. എന്നാല്‍ ഇടവിട്ട് മഴ പെയ്തതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി പുതുക്കി നിശ്ചയിച്ചു. എങ്കിലും ബംഗ്ലാദേശ് 17.5 ഓവറില്‍ എല്ലാവരും പുറത്തായി.

ഇതിനിടെ ഓസ്‌ട്രേലിയന്‍ പുരുഷ ക്രിക്കറ്റ് ടീം തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ അക്കൗണ്ട് വഴി ബംഗ്ലാദേശിനെ പിന്തുണ അറിയിച്ച് പോസ്റ്റിടുകയും ചെയ്തിരുന്നു. ''കയറി വരൂ കടുവകളേ..'' എന്നായിരുന്നു പോസ്റ്റ്. എന്നാല്‍ കടുത്ത പരിഹാസമാണ് പോസ്റ്റിനെതിരെ ഉണ്ടായത്. 'മൈറ്റി ഓസീസ്' ഇത്രയും താഴരുതെന്ന് ചില ആരാധകര്‍ പറയുന്നത്. പോസ്റ്റ് വായിക്കാം... 

അഫ്ഗാന്റെ കുഞ്ഞന്‍ സ്‌കോറിനെതിരെ മോശമായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. തന്‍സിദ് ഹസന്‍ (0), നജ്മുല്‍ ഹുസൈന്‍ ഷാന്റെ (5), ഷാക്കിബ് അല്‍ ഹസന്‍ (0) എന്നിവര്‍ 23 റണ്‍സിനിടെ പുറത്തായി. തൗഹിദ് ഹൃദോയ് (14), സൗമ്യ സര്‍ക്കാര്‍ (10) എന്നിവരും വിക്കറ്റ് നല്‍കിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. 12.1 ഓവറില്‍ ജയിക്കുകയെന്ന് പിന്നീട് ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു. അടുത്തടുത്ത പന്തുകളില്‍ മഹ്മുദുള്ള (6), റിഷാദ് ഹുസൈന്‍ (0) എന്നിവരെ പുറത്താക്കി റാഷിദ് ഖാന്‍, അഫ്ഗാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 

പിന്നീടുള്ള പ്രതീക്ഷ ലിറ്റണ്‍ ദാസില്‍ (49 പന്തില്‍ പുറത്താവാതെ 54) മാത്രമായിരുന്നു. എന്നാല്‍ തസ്‌നിം ഹസനെ (3) ഗുല്‍ബാദിന്‍ നെയ്ബും ടസ്‌കിന്‍ അഹമ്മദ് (2), മുസ്തഫിസുര്‍ റഹ്മാന്‍ (0) എന്നിവരെ നവീന്‍ ഉല്‍ ഹഖും മടക്കിയതോടെ ബംഗ്ലാദേശ് തീര്‍ന്നു. കൂടെ ഓസ്‌ട്രേലിയയും. നവീനും റാഷിദും നാല് വിക്കറ്റ് വീതം വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios