2006ല്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിംഗ് തന്റെ നൂറാം ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടി. 120, 143 എന്നിങ്ങനെയായിരുന്നു പോണ്ടിംഗിന്റെ സ്‌കോര്‍.

മെല്‍ബണ്‍: നൂറാം ടെസ്റ്റില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ സവിശേഷ പട്ടികയില്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 100-ാം ടെസ്റ്റില്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന പത്താമത്തെ താരമായിരിക്കുകയാണ് വാര്‍ണര്‍. മുന്‍ ഇംഗ്ലണ്ട് താരം കോളിന്‍ കൗഡ്രിയാണ് നേട്ടാം സ്വന്തമാക്കിയ ആദ്യതാരം. 1968ലായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. 104 റണ്‍സാണ് കൗഡ്രി നേടിയത്. മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ് രണ്ടാമതായി നേട്ടത്തിലെത്തി. 1989ല്‍ 145 റണ്‍സാണ് മിയാന്‍ദാദ് നേടിയത്. 

1990ല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഗോര്‍ഡണ്‍ ഗ്രീനിഡ്ജ് 149 റണ്‍സും സ്വന്തമാക്കി. 2000ല്‍ ഇംഗ്ലണ്ടില്‍ ഇലക്‌സ് സ്റ്റിവാര്‍ട്ടും പട്ടികയിലെത്തി. 2005ല്‍ മുന്‍ പാകിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ ഹഖിന്റെ ഊഴമായിരുന്നു. 184 റണ്‍സാണ് താരം നേടിയത്. 2006ല്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിംഗ് തന്റെ നൂറാം ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടി. 120, 143 എന്നിങ്ങനെയായിരുന്നു പോണ്ടിംഗിന്റെ സ്‌കോര്‍. 2012ല്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗ്രെയിം സ്മിത്തും പട്ടികയിലെത്തി. ദക്ഷിണാഫ്രിക്കയുടെ തന്നെ ഹാഷിം ആംല 2014ല്‍ 134 റണ്‍സ് നേടി പട്ടികയില്‍ ഇടം പിടിച്ചു. 2021 ഇംഗ്ലണ്ട് താരം ജോ റൂട്ട് 218 റണ്‍സോടെ പട്ടികയിലെത്തി. ഇപ്പോള്‍ ഡേവിഡ് വാര്‍ണറും. 

ഓസ്‌ട്രേലിയക്ക് വേണ്ടി 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന എട്ടാമത്തെ താരം കൂടിയാണ് വാര്‍ണര്‍. ഓസ്‌ട്രേലിയന്‍ മണ്ണില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഓസീസ് താരമെന്ന നേട്ടവും വാര്‍ണറെ തേടിയെത്തി. വാര്‍ണറുടെ സെഞ്ചുറി കരുത്തില്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി. മെല്‍ബണില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 189ന് പുറത്താക്കിയ ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തിട്ടുണ്ട്. 15 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്. വാര്‍ണര്‍ക്കൊപ്പം (124) സ്റ്റീവന്‍ സ്മിത്താണ് (45) ക്രീസില്‍. ഇന്ന് മര്‍നസ് ലബുഷെയ്‌നിന്റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ഇന്നലെ ഉസ്മാന്‍ ഖവാജ (1) പുറത്തായിരുന്നു.

രഞ്ജി ട്രോഫി: കേരളം ഇന്ന് മൂന്നാം അങ്കത്തിനിറങ്ങുന്നു; സഞ്ജുവിന് നിര്‍ണായക ദിനം