മെല്‍ബണ്‍: ഓസീസ് വനിതാ ക്രിക്കറ്റ് താരം എല്ലിസ് പെറിയും ഭര്‍ത്താവ് മാറ്റ് തൂമ്വയും വേര്‍പിരിയാന്‍ തീരുമാനിച്ചു. ഓസ്‌ട്രേലിയന്‍ റഗ്ബി ടീം താരമാണ് തൂമ്വ. 2015 ഡിസംബറിലായിരുന്നു ഇരുവരുടേയം വിവാഹം. ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങളുണ്ടെന്ന് നേരത്തെ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അവാര്‍ഡ് ദാന ചടങ്ങില്‍ വിവാഹമോതിരമില്ലാതെയാണ് പെറി പങ്കെടുത്തത്. ഇതോടെയാണ് മാധ്യമലോകത്ത് വാര്‍ത്തകള്‍ പരന്നത്.

ഇരുവരും സംയുക്ത പ്രസ്താവനയിലൂടെയാണ് പിരിയുന്ന കാര്യം പുറംലോകത്തെ അറിയിച്ചത്. പ്രസ്താവനയില്‍ പറയുന്നതിങ്ങനെ... ''അങ്ങേയറ്റത്തെ പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ഈ വര്‍ഷമാദ്യം ഞങ്ങള്‍ വേര്‍പിരിയാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. ഇങ്ങനെ നടപടി സ്വീകരിക്കുന്നതാകും രണ്ടു പേരുടെയും വ്യക്തിജീവിതങ്ങള്‍ക്ക് ഹിതകരമാവുക. 

ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതിന്റെ പേരിലാണ് ഈ വഴിക്ക് നീങ്ങാന്‍ ഞങ്ങള്‍ ഒന്നിച്ചുതന്നെ തീരുമാനിച്ചത്. ഇന്നോളമുള്ള പരസ്പരബന്ധത്തില്‍ സ്വകാര്യത പരമാവധി കാത്തു സൂക്ഷിച്ചിട്ടുണ്ട് ഞങ്ങള്‍. ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങള്‍ ഏറെ പ്രയാസപ്പെട്ട് കടന്നുപോകാന്‍ ശ്രമിക്കുന്ന ഈ പരീക്ഷണ ഘട്ടത്തിലും അങ്ങനെ തന്നെ നിലനിര്‍ത്തണം എന്ന് ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്.'' 

 
 
 
 
 
 
 
 
 
 
 
 
 

When things get too competitive 🛑🤢 @m.toomua

A post shared by Ellyse Perry (@ellyseperry) on May 14, 2020 at 10:54pm PDT

നാല് വര്‍ഷം ഒരുമിച്ച് കഴിഞ്ഞതിന് ശേഷമാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചത്. നേരത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അവാര്‍ഡ് ദാന ചടങ്ങില്‍ തൂമ്വയുടെ പേര് പോലും പെറി പരാമര്‍ശിച്ചിരുന്നില്ല.