ടി20യില്‍ 4000 റണ്‍സ് തികയ്ക്കുന്ന താരമാകാന്‍ ബാബര്‍ അസമിന് 45 റണ്‍സ് കൂടി മതി. പുരുഷ ക്രിക്കറ്റില്‍ കോലി (4037) മാത്രമാണ് 4000നപ്പുറം റണ്‍സ് നേടിയിട്ടുള്ള താരം.

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് ഒരുങ്ങുകയാണ് പാകിസ്ഥാന്‍. നാല് മത്സരങ്ങളുടെ പരമ്പര ഇന്ന് ലീഡ്‌സിലാണ് ആരംഭിക്കുന്നത്. അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസമുണ്ട് പാകിസ്ഥാന്‍. ടി20 ലോകകപ്പില്‍ മുന്നില്‍ നില്‍ക്കെ ഫോം നിലനിര്‍ത്താനാണ് പാകിസ്ഥാന്‍ ശ്രമിക്കുക. എന്നാല്‍ പരമ്പരയിലെ ശ്രദ്ധാകേന്ദ്രം പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ്. നിരവധി നാഴികക്കല്ലുകളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെ മറികടക്കാനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. 

ടി20യില്‍ 4000 റണ്‍സ് തികയ്ക്കുന്ന താരമാകാന്‍ ബാബര്‍ അസമിന് 45 റണ്‍സ് കൂടി മതി. പുരുഷ ക്രിക്കറ്റില്‍ കോലി (4037) മാത്രമാണ് 4000നപ്പുറം റണ്‍സ് നേടിയിട്ടുള്ള താരം. അതേസമയം, ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രോഹിത്തിനെ മറികടക്കാന്‍ ബാബറിന് 20 റണ്‍സ് മതി. ഇതോടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാവാന്‍ ബാബറിന് സാധിക്കും. കരിയറില്‍ 151 മത്സരങ്ങളില്‍ നിന്ന് 3974 റണ്‍സാണ് രോഹിത് നേടിയത്. 117 മത്സരങ്ങളില്‍ നിന്ന് 3955 റണ്‍സാണ് ബാബര്‍ നേടിയത്.

വിരാട് കോലിയോ, അതോ സഞ്ജു സാംസണോ? എലിമിനേറ്റര്‍ തടസപ്പെട്ടാല്‍ ആര് ക്വാളിഫയറിന് യോഗ്യത നേടും?

ടി20യിലെ എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരനാകാന്‍ ബാബര്‍ 83 റണ്‍സ് വേണം. 117 മത്സരങ്ങളില്‍ നിന്ന് 4037 റണ്‍സുമായി കോലിയാണ് നിലവില്‍ ഒന്നാമത്. ഇംഗ്ലണ്ടിനെതിരായ ടി20യിലെ എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരനാകാന്‍ പാക് ക്യാപ്റ്റന് 48 റണ്‍സ് മതി. 20 മത്സരങ്ങളില്‍ നിന്ന് 639 റണ്‍സ് നേടിയ വിരാട് കോലിയുടെ പേരിലാണ് ഈ റെക്കോഡ്.

ഇംഗ്ലീഷ് മണ്ണില്‍ ടി20യില്‍ എവേ ബാറ്റ്സ്മാരില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോറര്‍ ആകാന്‍ ബാബറിന് 95 റണ്‍സ് മാത്രം മതി. 6 മത്സരങ്ങളില്‍ നിന്ന് 61.66 ശരാശരിയില്‍ 370 റണ്‍സ് നേടിയ ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചിന്റെ പേരിലാണ് റെക്കോര്‍ഡ്.