മറുപടി ബാറ്റിംഗില്‍ ബാബര്‍ അസമും(37 പന്തില്‍ 58), മുഹമ്മദ് നവാസും(15 പന്തില്‍ 28), ഫഖര്‍ സമനും(10 പന്തില്‍ 19) മാത്രമെ ബാറ്റിംഗില്‍ പൊരുതിയുള്ളു. എട്ട് ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ബാബറിന്‍റെ ഇന്നിംഗ്സ്.
ഡുനെഡിന്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്നിംഗ്സിനിടെ ബാബര്‍ അസം അടിച്ച സിക്സ് ബൗണ്ടറിക്ക് പുറത്തു നിന്ന് കൈയിലൊതുക്കാന്‍ ശ്രമിച്ച് ആരാധകന്‍. ബാബറിന്‍റെ ഷോട്ട് ഓടിപ്പിടിക്കാന്‍ ശ്രമിച്ച ആരാധകന് പക്ഷെ നിയന്ത്രണം തെറ്റി. പന്ത് നേരെക്കൊണ്ടത് ആരാധകന്‍റെ മുഖത്തായിരുന്നു. പന്ത് മുഖത്തു കൊണ്ടതോടെ ആരാധകന്‍ നിലതെറ്റി താഴെവീണു. ഇതെല്ലാം നോക്കിക്കൊണ്ടിരുന്ന ബാബറാകട്ടെ ആരാധകന്‍റെ സാഹസം കണ്ട് തലയില്‍ കൈവെക്കുകയും ചെയ്തു.
പാക് ഇന്നിംഗ്സിലെ പതിമൂന്നാം ഓവറിലായിരുന്നു സംഭവം. മാറ്റ് ഹെന്‍റിയുടെ ഷോട്ട് പിച്ച് പന്താണ് ബാബര്‍ പുള്‍ ഷോട്ടിലൂടെ സിക്സിന് പറത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഓപ്പണര്‍ ഫിന്‍ അലന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
62 പന്തില്‍ 137 റണ്‍സടിച്ച ഫിന്‍ അലന്‍റെ ഇന്നിംഗ്സാണ് കിവീസിന് ആധികാരിക ജയവും പരമ്പരയും സമ്മാനിച്ചത്.48 പന്തില്‍ സെഞ്ചുറിയിലെത്തിയ അലന്‍ 62 പന്തില്‍ അഞ്ച് ഫോറും 16 സിക്സും പറത്തിയാണ് 137 റണ്‍സടിച്ചത്. ടി20യില്‍ ന്യൂസിലന്‍ഡ് താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ റെക്കോര്‍ഡും അലന്‍ ഇന്ന് മറികടന്നു.
മറുപടി ബാറ്റിംഗില്‍ ബാബര്‍ അസമും(37 പന്തില്‍ 58), മുഹമ്മദ് നവാസും(15 പന്തില്‍ 28), ഫഖര്‍ സമനും(10 പന്തില്‍ 19) മാത്രമെ ബാറ്റിംഗില്‍ പൊരുതിയുള്ളു. എട്ട് ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ബാബറിന്‍റെ ഇന്നിംഗ്സ്. കിവീസിന് വേണ്ടി ടിം സൗത്തി 29 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ച ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കും.
