Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20; പാകിസ്ഥാന് മോശം തുടക്കം

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിലും പാകിസ്ഥാന് മോശം തുടക്കം. കാന്‍ബറയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

bad start for pakistan vs australia in second t20
Author
Canberra ACT, First Published Nov 5, 2019, 2:27 PM IST

കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിലും പാകിസ്ഥാന് മോശം തുടക്കം. കാന്‍ബറയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു താരങ്ങളുടെ പ്രകടനം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ മൂന്നിന് 62എന്ന നിലയിലാണ് സന്ദര്‍ശകര്‍. അസം (39), ആസിഫ് അലി (0) എന്നിവരാണ് ക്രീസില്‍. 

ഫഖര്‍ സമാന്‍ (2), ഹാരിസ് സൊഹൈല്‍ (6), മുഹമ്മദ് റിസ്‌വാന്‍ (14) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, പാറ്റ് കമ്മിന്‍സ്, അഷ്ടണ്‍ അഗര്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 മഴ കാരണം ഉപേക്ഷിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios