സിഡ്നി: പന്ത് ബൗണ്ടറി കടന്നിട്ടും അത് തിരിച്ചറിയാതെ റണ്ണിനായി ഓട്ടം തുടര്‍ന്ന് ബാറ്റ്സ്മാന്‍. ഓസ്ട്രേലിയയിലെ ഷെഫീല്‍ഡ് ഷീല്‍ഡിലാണ് ഗ്രൗണ്ടില്‍ ചിരി പടര്‍ത്തി ഓട്ടം കണ്ടത്.

ക്രിക്കറ്റ് ഓസ്ട്രേലിയയാണ് രസകരമായ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഏറ്റവും രസകരമായ കാര്യം നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ബാറ്റ്സ്മാന്‍ പന്ത് ബൗണ്ടറിയായെന്ന് കണ്ടതോടെ ഓട്ടം നിര്‍ത്തിയപ്പോഴും പന്ത് ബൗണ്ടറി കടത്തിയ ബാറ്റ്സ്മാന്‍ ഓടിക്കൊണ്ടേയിരുന്നു.

നാലു റണ്‍സ് ബൗണ്ടറിയിലൂടെയും നാലു റണ്‍സ് ഓടിയെടുത്തും ബാറ്റ്സ്മാന്‍ എട്ടു റണ്‍സ് പൂര്‍ത്തിയാക്കിയെന്നായിരുന്നു കമന്റേറ്റര്‍മാര്‍ തമാശരൂപേണ ഇതുകണ്ട് പറഞ്ഞത്.