Asianet News MalayalamAsianet News Malayalam

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയും ജയിച്ച് ബംഗ്ലാദേശ്

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് 51-2 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് 93ന് ഓള്‍ ഔട്ടായത്. 46 റണ്‍സെടുത്ത വില്‍ യംഗാണ് കിവീസിന്‍റെ ടോപ് സ്കോറര്‍.

Bangladesh beat New Zealand by 6 wkts, wins T20I series
Author
Dhaka, First Published Sep 8, 2021, 7:00 PM IST

ധാക്ക: ഓസ്ട്രേലിയക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയും സ്വന്തമാക്കി ബംഗ്ലാദേശ്. പരമ്പരയിലെ നാലാം മത്സരത്തില്‍ ആറ് വിക്കറ്റ് ജയവുമായാണ് ബംഗ്ലാദേശ് അഞ്ച് മത്സര 3-1ന് പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ നാസും അഹമ്മദും മുസ്തഫിസുര്‍ റഹ്മാനും ചേര്‍ന്ന് എറിഞ്ഞിട്ടു. 19.3 ഓവറില്‍ ന്യൂസിലന്‍ഡ് 93 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 19.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശ് ലക്ഷ്യത്തിലെത്തി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് 51-2 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് 93ന് ഓള്‍ ഔട്ടായത്. 46 റണ്‍സെടുത്ത വില്‍ യംഗാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. വില്‍ യംഗിന് പുറമെ ന്യൂസിലന്‍ഡ് നിരയില്‍ ഫിന്‍ അലനും(12), ക്യാപ്റ്റന്‍ ടോം ലാഥമും(21) മാത്രമാണ് രണ്ടക്കം കടന്നത്. ബംഗ്ലാദേശിനായി നാസും നാലോവറില്‍ 10 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ മുസ്തഫിസുര്‍ 3.3 ഓവറില്‍ 12 റണ്‍സിന് നാലു വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ 32-3 എന്ന നിലയില്‍ ബംഗ്ലാദേശ് തകര്‍ന്നെങ്കിലും ഓപ്പണര്‍ മുഹമ്മദ് നയീം(29), ക്യാപ്റ്റന്‍ മെഹമ്മദുള്ള(43) എന്നിവരുടെ ബാറ്റിംഗ് ബംഗ്ലാദേശിന്‍റെ ജയം ഉറപ്പാക്കി. ആഫിഫ് ഹുസൈന്‍ ആറു റണ്‍സുമായി പുറത്താകാതെ നിന്നു. കിവീസിനായി അജാസ് പട്ടേല്‍ രണ്ടു വിക്കറ്റെടുത്തു. പരമ്പരയിലെ അവസാന മത്സരം വെള്ളിയാഴ്ച നടക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios