Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ നിന്ന് ആറ് താരങ്ങള്‍; ലോക ഇലവനെതിരെ ടി20യ്ക്കുള്ള ഏഷ്യ ഇലവനെ പ്രഖ്യാപിച്ചു

ലോക ഇലവനെതിരെ നടക്കുന്ന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ഏഷ്യ ഇലവനെ പ്രഖ്യാപിച്ചു. ബംഗ്ലാദേശ് രാഷ്ട്ര പിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ 100ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് മത്സരം നടത്തുന്നത്.

bangladesh cricket board announced asia eleven for t20 match against world eleven
Author
Dhaka, First Published Feb 25, 2020, 4:07 PM IST

ധാക്ക: ലോക ഇലവനെതിരെ നടക്കുന്ന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ഏഷ്യ ഇലവനെ പ്രഖ്യാപിച്ചു. ബംഗ്ലാദേശ് രാഷ്ട്ര പിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ 100ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് മത്സരം നടത്തുന്നത്. ആറ് ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ടീം പ്രഖ്യാപനം നടത്തിയത്. 

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ഋഷഭ് പന്ത്, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലുള്ള ഇന്ത്യന്‍ താരങ്ങള്‍. എന്നാല്‍ കോലിയുടെ കാര്യം ഉറപ്പായിട്ടില്ല. രണ്ട് മത്സരങ്ങളാണ് ലോക ഇലവനെതിരെ കളിക്കുക മാര്‍ച്ച് 18നാണ് ആദ്യ ടി20. രണ്ടാം ടി20 21ന് നടക്കും. കെ എല്‍ രാഹുല്‍ ആദ്യ മത്സരം മാത്രമാണ് കളിക്കുക. 

പാകിസ്ഥാന്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നാല് ബംഗ്ലാദേശ് താരങ്ങള്‍ ടീമിലുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന മൂന്നും ശ്രീലങ്കയില്‍ നിന്ന് രണ്ടും ഒരു നേപ്പാളി താരവും ടീമിലെത്തി. ലോക ഇലവന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

ഏഷ്യാ ഇലവന്‍: വെിരാട് കോലി, ഋഷഭ് പന്ത്, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ലിറ്റണ്‍ ദാസ്, തമീം ഇഖ്ബാല്‍, മുഷ്ഫിഖുര്‍ റഹീം, തിസാര പെരേര, റാഷിദ് ഖാന്‍, മുസ്തഫിസുര്‍ റഹ്മാന്‍, സന്ദീപ് ലാമച്ചനെ, ലസിത് മലിംഗ, മുജീബ് ഉര്‍ റഹ്മാന്‍.

Follow Us:
Download App:
  • android
  • ios