Asianet News MalayalamAsianet News Malayalam

ബംഗ്ലാദേശ് ക്രിക്കറ്റര്‍ ഷാക്കിബ് അല്‍ ഹസനെതിരെ കൊലപാതക കേസ്! കൂടെ ഷെയ്ഖ് ഹസീനയും

ഷാക്കീബ് 28-ാം പ്രതിയാണ്. ബംഗ്ലാദേശ് സിനിമ താരം ഫിര്‍ദൂസ് അഹമ്മദ് 55-ാം പ്രതിയാണ്.

bangladesh cricketer shakib al hasan charged alleged murder case
Author
First Published Aug 23, 2024, 6:02 PM IST | Last Updated Aug 23, 2024, 6:02 PM IST

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റര്‍ ഷാക്കിബ് അല്‍ ഹസനെതിരെ കൊലപാതക കേസ്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ മുഹമ്മദ് റൂബല്‍ എന്ന വ്യക്തി കൊല്ലപ്പെട്ടതിലാണ് ഷാക്കിബിനെതിരെ കേസ്. റൂബലിന്റെ പിതാവ് റഫീഖുല്‍ ഇസ്ലാമിന്റെ പരാതിയിലാണ് അഡബോര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം ഏഴിനാണ് റൂബെല്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അന്ന് പ്രധാന മന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന ഉള്‍പ്പെടെ 154 അവാമി ലീഗ് നേതാക്കള്‍ക്കെതിരെയാണ് കേസ്. ധാക്ക ട്രൈബ്രൂണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഷാക്കീബ് 28-ാം പ്രതിയാണ്. ബംഗ്ലാദേശ് സിനിമ താരം ഫിര്‍ദൂസ് അഹമ്മദ് 55-ാം പ്രതിയാണ്. ഇരുവരും ബംഗ്ലാദേശ് പാര്‍ലമെന്റില്‍ അവാമി ലീഗിന്റെ അംഗങ്ങളാണ്. തിരിച്ചറിയാത്ത 500ഓളം പേരും പ്രതികളാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഹസീനയുടെയും മറ്റു നേതാക്കളുടേയും നിര്‍ദേശത്തെ തുടര്‍ന്ന് അജ്ഞാതര്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇതിലാണ് റൂബെലും കൊല്ലപ്പെടുന്നത്. സംഭവത്തിനിടെ രണ്ട് ബുള്ളറ്റുകള്‍ റൂബെലിന്റെ നെഞ്ചില്‍ പതിക്കുകയും ഒടുവില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു.

അന്ന് ഭാഗ്യം നമ്മുടെ വഴിക്കല്ലായിരുന്നു! ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിയെ കുറിച്ച് രാഹുല്‍ ദ്രാവിഡ്

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മഗുര-2 മണ്ഡലത്തില്‍ അവാമി ലീഗ് ബാനറില്‍ വിജയിച്ച് എംപിയായിരുന്നു ഷാക്കിബ്. ഷെയ്ഖ് ഹസീന ഉള്‍പ്പെടെയുള്ള അവാമി ലീഗ് പാര്‍ട്ടി നേതാക്കള്‍ രാജ്യം വിട്ടതിനുശേഷം ബംഗ്ലാദേശിലേക്ക് മടങ്ങിയിട്ടില്ല. നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരാണ് നിലവില്‍ ബംഗ്ലാദേശിനെ നിയന്ത്രിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios