ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് ആരംഭിച്ചു. ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഫ്ഗാന്‍ 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സെടുത്തിട്ടുണ്ട്. ആദ്യമായിട്ടാണ് ടെസ്റ്റില്‍ അഫ്ഗാന്‍- ബംഗ്ലാദേശ് മത്സരം നടക്കുന്നത്.

ലോകകപ്പിന് ശേഷം ബംഗ്ലാ ടെസ്റ്റ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ കളിക്കുന്ന ആദ്യ ക്രിക്കറ്റ് മത്സരം കൂടിയാണിത്. ടീമിലേക്ക് തിരിച്ചെത്തിയ ടസ്‌കിന്‍ അഹമ്മദിനെ പുറത്തിരുത്തിയാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. 

ബംഗ്ലാദേശ് ടീം: സൗമ്യ സര്‍ക്കാര്‍, മൊമിനുള്‍ ഹഖ്, മുഷ്ഫിഖര്‍ റഹീം, ഷാക്കിബ് അല്‍ ഹസന്‍ (ക്യാപ്റ്റന്‍), മഹ്മുദുള്ള, ലിറ്റണ്‍ ദാസ്, മൊസദെക് ഹുസൈന്‍, മെഹ്ദി ഹസന്‍, തൈജുല്‍ ഇസ്ലാം, നയീം ഹസന്‍.

അഫ്ഗാന്‍ ടീം: ഇഹ്‌സാനുള്ള ജനാത്, ഇബ്രാഹിം സദ്രാന്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി, അഫ്‌സര്‍ സസൈ, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), യാമിന്‍ അഹമ്മദ്‌സായ്, ക്വയ്‌സ് അഹമ്മദ്, സാഹിര്‍ ഖാന്‍.