ഡുബ്ലിന്‍: അയര്‍ലന്‍ഡില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബംഗ്ലാദേശിന് 248 റണ്‍സ് വിജയലക്ഷ്യം. ഡുബ്ലിനില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന് ഷായ് ഹോപ്പ് (87), ജേസണ്‍ ഹോള്‍ഡര്‍ (62) എന്നിവരുടെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 

മുന്‍നിര ബാറ്റ്‌സ്മാന്മാരായ സുനില്‍ ആംബ്രിസ് (23), ഡാരന്‍ ബ്രാവോ (6), റോസ്റ്റണ്‍ ചേസ് (19), കാര്‍ട്ടര്‍ (3), ഫാബിയന്‍ അലന്‍ തുടങ്ങിയവര്‍ നിരാശപ്പെടുത്തി. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ നാലും മഷ്‌റഫെ മൊര്‍ത്താസ മൂന്നും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് നാലോവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 20 റണ്‍സെടുത്തിട്ടുണ്ട്.