Asianet News MalayalamAsianet News Malayalam

അന്ന് ധോണി ഇടിച്ചിട്ടു, ഇന്ന് കൂടെ കൂട്ടി! മുസ്തഫിസുറിനെ ടീമിലെത്തിച്ച ശേഷം രസകരമായ കുറിപ്പുമായി സിഎസ്കെ

ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിലെ വീഡിയോ ആയിരുന്നു അത്. അന്ന് ഇന്ത്യന്‍ നായകനായിരുന്നു എം എസ് ധോണി, മുസ്തഫിസുറിനെ തള്ളിയിടുന്നതാണ് വീഡിയോ.

bangladesh pacer mustafizur rahman to chennai super kings
Author
First Published Dec 19, 2023, 9:29 PM IST

ദുബായ്: ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. അടിസ്ഥാന വിലയായ രണ്ട് കോടിക്കാണ് മുസ്തഫിസുറിനെ സിഎസ്‌കെ ചെന്നൈയിലെത്തിച്ചത്. ബംഗ്ലാ താരത്തെ ടീമിലെത്തിച്ച ഉടനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എക്‌സില്‍ പോസ്റ്റ് ചെയ്ത ജിഫാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിലെ വീഡിയോ ആയിരുന്നു അത്. അന്ന് ഇന്ത്യന്‍ നായകനായിരുന്നു എം എസ് ധോണി, മുസ്തഫിസുറിനെ തള്ളിയിടുന്നതാണ് വീഡിയോ. ധോണി റണ്‍സിനായി ഓടുമ്പോള്‍ മുസ്തഫിസുര്‍ തടസം നില്‍ക്കുകയായിരുന്നു. ധോണിക്ക് മുസ്തഫിസുറിനെ തള്ളി മാറ്റേണ്ടി വന്നു. പോസ്റ്റിന് കൊടുത്തിരുന്ന ക്യാപ്ഷനാണ് രസകരം. പോസ്റ്റ് കാണാം...

അതേസമയം, ഓസ്‌ട്രേലിയയുടെ മറ്റൊരു പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയത്. 24.75 കോടി രൂപ മുടക്കിയാണ് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനെ ടീമിലെത്തിച്ചത്. അത്യന്തം നാടകീയമായ ലേലം വിളിയില്‍ രണ്ട് കോടി രൂപ അടിസ്ഥാനവിലയുള്ള സ്റ്റാര്‍ക്കിനായി തുടക്കത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സുമാണ് ശക്തമായി രംഗത്തുവന്നത്. ഐപിഎല്‍ താരലേല ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമാവാനും സ്റ്റാര്‍ക്കിനായി.

ഒടുവില്‍ സ്റ്റാര്‍ക്കിന്റെ വില ഒമ്പത് കോടി കടന്നതോടെ ഡല്‍ഹി പിന്‍മാറി.ഈ സമയത്താണ് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനായി രംഗത്തെത്തിയത്. സ്റ്റാര്‍ക്കിന്റെ മൂല്യം കുതിച്ചതോടെ മുംബൈയും പതുക്കെ കളം വിട്ടു. പിന്നീടെത്തിയത് ഗുജറാത്ത് ടൈറ്റന്‍സായിരുന്നു. കൊല്‍ക്കത്തയും ഗുജറാത്തും വിട്ടുകൊടുക്കാന്‍ തയാറാവാതിരുന്നതോടെ സ്റ്റാര്‍ക്ക് 20 കോടി കടന്നു.

ഒടുവില്‍ 24.75 കോടിക്ക് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത വിളിച്ചതോടെ ഗുജറാത്ത് പിന്‍മാറി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമാണ് സ്റ്റാര്‍ക്ക്. ഇത്തവണ ലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20.50 കോടിക്ക് പാറ്റ് കമിന്‍സിനെ വിളിച്ചെടുത്തതിന്റെ റെക്കോര്‍ഡാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കൊല്‍ക്കത്ത മറികടന്നത്.

കാമറോണ്‍ ഗ്രീന്‍(17.50 കോടി), ബെന്‍ സ്റ്റോക്‌സ്(16.25 കോടി), ക്രിസ് മോറിസ്(16.25 കോടി), നിക്കോളാസ് പുരാന്‍(16 കോടി), യുവരാജ് സിംഗ് (16 കോടി) എന്നിവരാണ് ഐപിഎല്‍ ലേലത്തില്‍ മുമ്പ് 16 കോടി പിന്നിട്ട കളിക്കാര്‍.

നിങ്ങളുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല! ഡേവിഡ് വാര്‍ണറെ് ബ്ലോക്ക് ചെയ്ത് സണ്‍റൈസേഴ്‌സ്് ഹൈദരാബാദ്

Latest Videos
Follow Us:
Download App:
  • android
  • ios