പാകിസ്ഥാനെ (Pakistan) തോല്‍പ്പിച്ചതോടെ ബംഗ്ലാദേശ് (Bangladesh) ഏകദിന ലോകകപ്പിലെ (CWC 2022) ആദ്യജയം സ്വന്തമാക്കി. കരുത്തരായ പാകിസ്ഥാനെ ഒമ്പത് റണ്‍സിനാണ് ബംഗ്ലാദേശ് തകര്‍ത്തത്. അവരുടെ ആദ്യ ഏകദിന ലോകകപ്പ് കൂടിയാണിത്. 

ഹാമില്‍ട്ടന്‍: വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിന് ചരിത്രവിജയം. പാകിസ്ഥാനെ (Pakistan) തോല്‍പ്പിച്ചതോടെ ബംഗ്ലാദേശ് (Bangladesh) ഏകദിന ലോകകപ്പിലെ (CWC 2022) ആദ്യജയം സ്വന്തമാക്കി. കരുത്തരായ പാകിസ്ഥാനെ ഒമ്പത് റണ്‍സിനാണ് ബംഗ്ലാദേശ് തകര്‍ത്തത്. അവരുടെ ആദ്യ ഏകദിന ലോകകപ്പ് കൂടിയാണിത്. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുക്കാനാണ് സാധിച്ചത്. പാകിസ്ഥാന് വേണ്ടി സിദ്ര അമീന്‍ (104) സെഞ്ച്വറി നേടിയെങ്കിലും കാര്യമുണ്ടായില്ല. 

പാക് വനിതകള്‍ക്ക് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. 91 റണ്‍സിലാണ് അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. രണ്ടാം വിക്കറ്റ് നഷ്ടമാവുമ്പോള്‍ 155 റണ്‍സ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നു. പിന്നീട് മൂനിന്ന് 183 എന്ന നിലയിലായി പാകിസ്ഥാന്‍. അനായാസം വിജയിക്കുമെന്ന ഘട്ടത്തില്‍ തുടരെ തുടരെ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. 

എന്നാല്‍ 256 റണ്‍സിനിടെ അവര്‍ക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായി. എട്ടിന് 209 എന്ന നിലയിലേക്ക് വീണു അവര്‍. സ്‌കോര്‍ 215ല്‍ നില്‍ക്കെ ഒമ്പതാം വിക്കറ്റും പോയി. അധികം വൈകാതെ പാകിസ്ഥാല്‍ തോല്‍വി സമ്മതിച്ചു. ഫഹിമ ഖതുന്‍ നാല് വിക്കറ്റ് വീഴ്ത്തി. മൂന്ന് താരങ്ങള്‍ ഗോള്‍ഡന്‍ ഡക്കായി. നഹിദ ഖാന്‍ (43), ക്യാപ്റ്റന്‍ ബിസ്മ മറൂഫ് (31) എന്നിവരും പാക് നിരയില്‍ പിടിച്ചുനിന്നു. 

ഫഹിമയ്ക്ക് പുറമെ റുമാന അഹമ്മദ് രണ്ട് വിക്കറ്റുകളും ജഹനാര അലം, സല്‍മ ഖതുന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിനായി ഫര്‍ഗാന ഹഖ് 71 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ഷര്‍മിന്‍ അക്തര്‍ (44), ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന (46) എന്നിവരും തിളങ്ങി. പാക് നിരയില്‍ നഷ്റ സന്ധു മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

ദക്ഷിണാഫ്രിക്കയ്ക്ക് ജയം

മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയും സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇംഗ്ലണ്ട് വനിതകള്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് നേടിയത്. അഞ്ച് വിക്കറ്റ് നേടിയ മരിസാനെ കാപ്പ് അഞ്ച് വിക്കറ്റ് നേടി. താമി ബ്യൂമോണ്ട് (62), എമി ജോണ്‍സ് (53) എന്നിവരാണ് ഇംഗ്ലണ്ട് ബാറ്റര്‍മാരില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 49.2 ഓവറില്‍ ഏഴ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 77 റണ്‍സ് നേടിയ ലൗറ വോള്‍വാര്‍ട്ടാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.