ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിതേഥയര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍ നേടി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് 44.2 ഓവറില്‍ 177ന് എല്ലാവരും പുറത്തായി. 

ധാക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ അവസാന ഏകദിനത്തില്‍ 120 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിതേഥയര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍ നേടി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് 44.2 ഓവറില്‍ 177ന് എല്ലാവരും പുറത്തായി. ഷാക്കിബ് അല്‍ ഹസനാണ് മാന്‍ ഓഫ് ദ ടൂര്‍ണമെന്റ്.

വിജയലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസ് നിരയില്‍ റോവ്മാന്‍ പവല്‍ (47) മാത്രമാണ് തിളങ്ങിയത്. ക്രുമ ബോന്നര്‍ (31), റെയ്‌മോന്‍ റീഫര്‍ (27) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ബംഗ്ലാദേശിന് വേണ്ടി മുഹമ്മദ് സെയ്ഫുദ്ദീന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുസ്തഫിസുര്‍ റഹ്‌മാന്‍, മെഹ്ദി ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടസ്‌കിന്‍ അഹമ്മദ്, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

നേരത്തെ തമീം ഇഖ്ബാല്‍ (64), മുഷ്ഫിഖുര്‍ റഹ്‌മാന്‍ (64), മഹമ്മുദുള്ള (43 പന്തില്‍ പുറത്താവാതെ 64), ഷാക്കിബ് അല്‍ ഹസന്‍ (51) എന്നിവരുടെ ഇന്നിങ്‌സാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ലിറ്റണ്‍ ദാസ് (0), ഹൊസൈന്‍ ഷാന്റോ (20), സൗമ്യ സര്‍ക്കാര്‍ (7) എന്നിവരുടെ വിക്കറ്റുകളും ബംഗ്ലാദേശിന് നഷ്ടമായി. സെയ്ഫുദീന്‍ (5) പുറത്താവാതെ നിന്നു. അല്‍സാരി ജോസഫ്, റീഫെര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.