കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് പതിയെയാണ് ബംഗ്ലാദേശ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ ലിറ്റണ്‍ ദാസ് (36 പന്തില്‍ 35) - അഫീഫ് ഹുസൈന്‍ (20 പന്തില്‍ 24) സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു.
ധാക്ക: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ബംഗ്ലാദേശിന്. രണ്ടാം ടി20യില്‍ ആറ് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. മഴയെ തുടര്‍ന്ന് മത്സരം 17 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ 17 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 16.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ രണ്ട് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടി20 പരമ്പര അഫ്ഗാന്‍ തൂത്തുവാരി.
കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് പതിയെയാണ് ബംഗ്ലാദേശ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ ലിറ്റണ്‍ ദാസ് (36 പന്തില്‍ 35) - അഫീഫ് ഹുസൈന്‍ (20 പന്തില്‍ 24) സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. 10-ാം ഓവറില്‍ ദാസിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. അതേ ഓവറില്‍ അഫീഫിനേയും മുജീബ് റഹ്‌മാന്‍ മടക്കി. മൂന്നാമതായി ക്രീസിലെത്തിയ നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്ക് (4) അധികം ആയുസുണ്ടായിരുന്നില്ല. അസ്മതുള്ള ഒമര്‍സായുടെ പന്തില്‍ ബൗള്‍ഡായി. തൗഹിത് ഹൃദോയിയേയും (17 പന്തില്‍ 19) അസ്മതുള്ള മടക്കി. എന്നാല്‍ ഷാക്കിബ് അല്‍ ഹസന്‍ (11 പന്തില്‍ 18), ഷമീം ഹുസൈന്‍ (7) എന്നിവര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, അഫ്ഗാന്‍ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ ടീം ചെറിയ സ്‌കോറില്‍ ഒതുങ്ങി. റ്ഹമാനുള്ള ഗുര്‍ബാസ് (8), ഹസ്രതുള്ള സസൈ (4) എന്നിവരെ ടസ്‌കിന്‍ അഹമ്മദ് പുറത്താക്കി. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ അഫ്ഗാന് സാധിച്ചില്ല. 25 റണ്‍സെടുത്ത അസ്മതുള്ളയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. ഇബ്രാഹിം സദ്രാന്‍ (22), കരീം ജനത് (20), മുഹമ്മദ് നബി (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. റാഷിദ് ഖാന്‍ (6), മുജീബ് (1) പുറത്താവാതെ നിന്നു. ടസ്‌കിന്‍ ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാക്കിബ് അല്‍ ഹസന്‍, മുസ്തഫിസുര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
